Header 1 vadesheri (working)

കറവപ്പശു കാലിത്തീറ്റ വിതരണം

Above Post Pazhidam (working)

ചാവക്കാട് : നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയായ കറവപ്പശു കാലിത്തീറ്റ വിതരണം . നഗരസഭ ചെയർപേഴ്സൺ . ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ കെ. കെ.മുബാറക്ക് അധ്യക്ഷതവഹിച്ചു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ ബുഷറ ലത്തീഫ്, പ്രസന്ന രണദിവെ . വാർഡ് കൗൺസിലർ മാരായ എം.ആർ രാധാകൃഷ്ണൻ, ഉമ്മു റഹ്മത്ത്, മഞ്ജു സുഷിൽ, ഫൈസൽ കാനാമ്പുള്ളി, രഞ്ജിത്ത് കുമാർ, എം ബി പ്രമീള, ഗിരിജ പ്രസാദ്, കെ. വി ഷാനവാസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

First Paragraph Rugmini Regency (working)

സീനിയർ വെറ്ററിനറി സർജൻ ഡോക്ടർ ജി. ശർമിള പദ്ധതി വിശദീകരണം നടത്തി. പദ്ധതി പ്രകാരം 30 ക്ഷീര കർഷകർക്ക് 50 കിലോഗ്രാം വീതമുള്ള രണ്ട് ചാക്ക് കറവപ്പശു കാലിത്തീറ്റ കേരള ഫീഡ്സ് കമ്പനിയിൽ നിന്നും 50% സബ്സിഡിയിൽ എട്ടുമാസത്തോളം വിതരണം ചെയ്യുന്നു. പദ്ധതിക്കായി 2,98,000 രൂപ നഗരസഭ വകയിരുത്തിയിട്ടുണ്ട്.

Second Paragraph  Amabdi Hadicrafts (working)