Header 1 vadesheri (working)

കാരക്കാട് എൻ.എസ്.എസ് കരയോഗം കുടുംബ സംഗമം

Above Post Pazhidam (working)

ഗുരുവായൂർ : കാരക്കാട് എൻ.എസ്.എസ് കരയോഗം കുടുംബ സംഗമം എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗം അഡ്വ. പി. ഹൃഷികേശ് ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ പ്രസിഡൻ്റ് കെ.ഗോപാലൻ  അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി ടി.അശോക് കുമാർ മുഖ്യപ്രഭാഷണം നടത്തി. ഉന്നത വിജയം കരസ്ഥമാക്കിയ കരയോഗത്തിലെ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.

First Paragraph Rugmini Regency (working)

പ്രതിനിധി സഭാംഗം അഡ്വ. സി. രാജഗോപാൽ, യൂണിയൻ ഭാരവാഹികളായ ടി.ഉണ്ണികൃഷ്ണൻ, ബിന്ദു നാരായണൻ, പി.കെ. രാജേഷ് ബാബു, ഗോപി മനയത്ത്, കരയോഗം ഭാരവാഹികളായ സി.സജിത് കുമാർ, കെ.രാധാമണി, പി.മഹേഷ്, കോങ്ങാട്ടിൽ വിശ്വനാഥൻ, എ.വി.ഗോപാലകൃഷ്ണൻ,കെ. സൗമ്യ, കെ. ലക്ഷ്മിദേവി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കരയോഗം കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും സ്നേഹ വിരുന്നും അരങ്ങേറി.

Second Paragraph  Amabdi Hadicrafts (working)