
കരട് വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട്, കോൺഗ്രസ് പ്രതിഷേധിച്ചു.

ഗുരുവായൂർ: കഴിഞ്ഞ ദിവസം തദ്ദേശ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ കരട് പട്ടികയിൽ വ്യാപകമായ ക്രമക്കേട് നടന്നതിനാൽ തെററുകൾഇല്ലാത്തകുറ്റമറ്റ പുനർനിർണ്ണയ കരട് പട്ടിക തയ്യാറാക്കാണമെന്ന് ഗരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ വിപുലമായ നേതൃത്വ യോഗം ചേർന്ന് ആവശ്യപ്പെട്ടു.

പുതിയ പട്ടികയിൽ ഒരേ വീട്ടിൽ കഴിയുന്നഭർത്താവ് ഒരു വാർഡിലും, ഭാര്യയും കുട്ടിയും മറെറാരു വാർഡിലുമായിട്ടും, വാർഡിലെചിലഭാഗങ്ങൾതന്നെഒന്നായി മാറപ്പെടുന്ന സ്ഥിതിയിലുമാണ്. ഉദ്യോഗസ്ഥ വീഴ്ച്ചകൾ നിഴലിച്ച് നിൽക്കുന്ന പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികതെററുകൾ ശരിയാക്കി എത്രയുംവേഗം പുന: പ്രസിദ്ധീകരിക്കണം . അടിയന്തിരമായി രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിച്ച് ചേർക്കണമെന്നും ആവശ്യപ്പെട്ടു പ്രാദേശിക സർക്കാരുകൾ ഉണ്ടാക്കുന്നതിന് ആദ്യ പടിയായ വോട്ടർ പട്ടിക വളരെ നിരുത്തരപരമായി തയ്യാറാക്കിയതിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. തെറ്റുകളുടെ ഘോഷയാത്രയാണ് വോട്ടർപട്ടികയെന്നും വിലയിരുത്തി. ബന്ധപ്പെട്ടവർക്ക് പരാതി നൽകുവാനും യോഗം തീരുമാനിച്ചു.
മണ്ഡലം പ്രസിഡൻ്റ് ഒ.കെ.ആർ മണികണ്ഠന്റെ അദ്ധ്യഷതയിൽ ചേർന്ന നേതൃത്വ പ്രതിക്ഷേധയോഗം മുൻ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ആർ.രവികുമാർ ഉൽഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ്സംസ്ഥാന സെക്രട്ടറി സി.എസ്.. സൂരജ് വിഷയാവതരണം നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്, നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ ഡി.കെ.ടി.എഫ് ജില്ല പ്രസിഡണ്ട് കെ.പി എ.റഷീദ്,, യൂഡിഎഫ് മണ്ഡലം ചെയർമാൻ പ്രദീഷ് ഓടാട്ട്, മഹിളാ കോൺഗ്രസ്സ്മണ്ഡലം പ്രസിഡണ്ട് . പ്രിയാ രാജേന്ദ്രൻ , യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിസണ്ട്. കെ.കെ.രജ്ജിത്ത്,

ബ്ലോക്ക് വൈസ് പ്രസിഡണ്ടുമാരായ ബാലൻ വാറണാട്ട് .സി.ജെ റെയ്മണ്ട് സെക്രട്ടറി മാരായ സ്റ്റീഫൻജോസ് ,വി.എസ്. നവനീത്, മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി എം.വി.രാജലക്ഷ്മി മണ്ഡലം നേതാക്കളായ ശശി പട്ടത്താക്കിൽ, ഒ.പി.ജോൺസൺ, പി.ജി. സുരേഷ്,പ്രമീള ശിവശങ്കരൻ , ജവഹർ മുഹമ്മദുണ്ണി , പ്രേംജി മേനോൻ , സി. അനിൽകുമാർ , വി.എ.സുബൈർ, ശിവശങ്കരൻ ചിറ്റാട, മിഥുൻ പൂക്കൈതക്കൽ, ഷാജൻ വെള്ളറ, ബിജു ഓടാട്ട്, വിജയകുമാർ എന്നിവർ പ്രസംഗിച്ചു.