
കണ്ണന് മുന്നിൽ ഹരിശ്രീ കുറിച്ച് 322 കുരുന്നുകൾ , പൂന്താനം ഇല്ലത്ത് 288 പേരും.

ഗുരുവായൂർ : വിജയ ദശമി ദിനത്തിൽ കണ്ണന് മുന്നിൽ 322 കുരുന്നുകൾ ഹരിശ്രീ കുറിച്ചു .രാവിലെ ശീവേലി കഴിഞ്ഞ നേരത്തായിരുന്നു ഗുരുവായൂരിൽ വിദ്യാരംഭം. ക്ഷേത്രം കൂത്തമ്പലത്തിലെ അലങ്കരിച്ച മണ്ഡപത്തിൽ സരസ്വതി പൂജ പൂർത്തിയായതോടെ ദേവീദേവൻമാരുടെ ചിത്രങ്ങൾ വിദ്യാരംഭം വേദിയിലേക്ക് ആനയിച്ചു. വാദ്യങ്ങൾ അകമ്പടിയായി.

. മുതിർന്ന കീഴ്‌ശാന്തിമാരായ മേലേടം കേശ വൻ നമ്പൂതിരി, തേലമ്പറ്റ വാസുദേവൻ നമ്പൂതിരി,ക്ഷേത്രം ഡെപ്യൂട്ടി അഡ്‌മിനിസ്‌ട്രേറ്റർ പ്രമോദ് കളരിയ്ക്കൽ എന്നിവർ വിദ്യാരംഭ വേദിയിലെ നിലവിളക്കിൽ തിരി തെളിച്ചു. തുടർന്ന് 13 കീഴ്‌ശാന്തി ഇല്ലങ്ങളിലെ നമ്പൂതിരിമാർ ആചാര്യൻമാരായി വിദ്യാരംഭത്തിന് തുടക്കമായി. ആചാര്യൻമാർ കുരുന്നുകൾക്ക് ഹരിശ്രീ കുറിച്ചു.
ആദ്യം നാവിലും തുടർന്ന് അരിയിലുംആദ്യാക്ഷര മധുരം . ശ്രീഗുരുവായൂരപ്പൻ്റെ അനുഗ്രഹത്തോടെ കുട്ടികൾ അക്ഷര ലോകത്തേക്ക് കടന്നു. . 322 കുട്ടികൾ ഇത്തവണ വിദ്യാരംഭത്തിനെത്തി..കുട്ടികൾക്ക് ശ്രീ ഗുരുവായൂരപ്പൻ്റെ പ്രസാദങ്ങൾ ദേവസ്വം സമ്മാനിച്ചു..
പൂന്താനം ഇല്ലത്ത് 288 കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു

ദേവസ്വം പൂന്താനം ഇല്ലത്ത് പ്രത്യേകം ഒരുക്കിയ സരസ്വതി മണ്ഡപത്തിലെ
വിശേഷാൽ പൂജക്ക് ശേഷം നടന്ന എഴുത്തിനിരുത്തൽ ചടങ്ങിൽ ക്ഷേത്രം തന്ത്രി .മൂത്തേടത് നാരായണൻ നമ്പൂതിരിപ്പാട് മുഖ്യ ആചാര്യനായി .മേലേടത്ത് മന സദാനന്ദൻ നമ്പൂതിരി, ഷാജു പുതൂർ , രാജി അന്തർജനം അവണൂർ മന, സി പി നായർ ഗുരുവായൂർ, ടി പി നാരായണ പിഷാരോടി , വി എം ഇന്ദിര, മേലാറ്റൂർ രാധാകൃഷ്ണൻ, പി എസ് വിജയകുമാർ , മങ്ങോട്ടിൽ ബാലകൃഷ്ണൻ , പാലനാട് ദിവാകരൻ , മേലാറ്റൂർ രവി വർമ്മ എന്നിവരും ആചാര്യന്മാരായി കുരുന്നുകൾക്ക് ആദ്യാക്ഷര മധുരം പകർന്നു.
288 കുട്ടികൾ പൂന്താനം ഇല്ലത്ത് വെച്ചു ആദ്യാക്ഷരം കുറിച്ചു അറിവിൻ്റെ വിശാല ലോകത്തേക്ക് പദമൂന്നി .
തുടർന്ന് നടന്ന കവി സദസ്സ് ദേവസ്വം ഭരണ സമിതി അംഗം കെ പി വിശ്വനാഥൻ , ഉദ്ഘാടനം ചെയ്തു . ഭരണ സമിതി അംഗം സി മനോജ് അധ്യക്ഷത വഹിച്ചു . അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ, ഷാജു പുതൂർ, രാജീവ് തച്ചിങ്ങനാട ത്ത് എന്നിവർ സംസാരിച്ചു . കവികളായ അശോക് കുമാർ പെരുവ , ശിവൻ പൂന്താനം, പി എസ് വിജയകുമാർ, സി പി ബൈജു , സീന ശ്രീവത്സൻ, സുരേഷ് തേക്കാനം, ശോഭ പൂന്താനം, രജനി ഹരിദാസ്’ അങ്ങാടിപ്പുറം , ഇന്ദുശ്രീ എരവിമംഗലം ,കാടാമ്പുഴ അച്യുതൻ കുട്ടി, ഷീബ കാര്യവട്ടം ,ബാലൻ തച്ചിങ്ങനാട് , സൂര്യ നാരായണൻ മണ്ണാർമല എന്നിവർ കവിതകൾ അവതരിപ്പിച്ചു .