Post Header (woking) vadesheri

കണ്ണന് ചാർത്താനായി രണ്ട് കനക മാലകൾ സമർപ്പിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പന് കാണിക്കയായി 12 പവനോളം തൂക്കം വരുന്ന രണ്ട് സ്വർണ്ണമാലകൾ.ശ്രീഗുരുവായൂരപ്പ ഭക്തരായ ഗുരുവായൂർ കാരക്കാട്ട് റോഡ് ശ്രീനിധി ഇല്ലത്ത് എ ശിവകുമാറും പത്നിയും ചേർന്നാണ് കണ്ണന് സ്വർണ്ണമാലകൾസമർപ്പിച്ചത്.

Ambiswami restaurant

മുത്തുകൾ ചേർത്ത് ലക്ഷ്മീദേവിയുടെ രൂപം ആലേഖനം ചെയ്ത ലോക്കറ്റോടു കൂടിയ 57 ഗ്രാമിൻ്റെ സ്വർണ്ണമാലയും ഗണപതി രൂപം മുദ്രണം ചെയ്ത ലോക്കറ്റോടു കൂടിയ 41 ഗ്രാമിൻ്റെ മറ്റൊരു മാലയുമാണ് സമർപ്പിച്ചത്. ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ വഴിപാടുകാരിൽ നിന്നും മാലകൾ ഏറ്റുവാങ്ങി രശീത് നൽകി.

തിരുമുടി മാലയും കളഭവും പഴം പഞ്ചസാരയുമടങ്ങുന്ന ശ്രീഗുരുവായൂരപ്പൻ്റെ പ്രസാദങ്ങൾ അദ്ദേഹം ശിവകുമാറിനും പത്നിക്കും നൽകി.നേരത്തെ വജ്ര കിരീടവും സ്വർണ്ണമാലകളും ശിവകുമാർ ശ്രീഗുരുവായൂരപ്പന് സമർപ്പിച്ചിട്ടുണ്ട്.

Second Paragraph  Rugmini (working)