Header 1 vadesheri (working)

തിരുവോണത്തിന്റെ വരവറിയിച്ചു കൊണ്ട് കണ്ണന്റെ മുന്നിൽ അത്ത പൂക്കളമൊരുങ്ങി.

Above Post Pazhidam (working)

ഗുരുവായൂർ : തിരുവോണത്തിന്റെ വരവറിയിച്ചു കൊണ്ട് കണ്ണന്റെ മുന്നിൽ പതിവ് തെറ്റാതെ മനോഹരമായ അത്ത പൂക്കളമൊരുങ്ങി ഇനി ഓണംവരെ പത്ത് ദിവസവും ഗുരുവായൂര്‍ ക്ഷേത്രനടയില്‍ പൂക്കളം ഉണ്ടാകും. ക്ഷേത്രപരിസരത്തെ പൂ വ്യാപാരിയായിരുന്ന തേക്കത്ത് ഉണ്ണികൃഷ്ണനാണ് 48 വര്‍ഷം മുമ്പ് അത്തം നാളില്‍ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ പൂക്കളം ഇട്ട് തുടങ്ങിയത്. പിന്നീട് ഓണം വരെയുള്ള ദിവസങ്ങളില്‍ മറ്റു വ്യാപാരികളും പ്രാര്‍ത്ഥനാപൂര്‍വ്വം വഴിപാടായി പൂക്കളമിട്ട് തുടങ്ങി.

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

ഉണ്ണികൃഷ്ണന്‍ ആറ് വര്‍ഷം മുമ്പ് മരണപ്പെട്ടെങ്കിലും മക്കള്‍ ആ സപര്യ ഏറ്റെടുത്തു. മകന്‍ തേക്കത്ത് സന്ദീപ് ,ഭാര്യ നിമിഷസന്ദീപ് എന്നിവരുടെ നേതൃത്വത്തിൽ മൃദുലേഷ് തേക്കത്ത്, ഷിജുകൈപ്പട, മധു മനയില്‍, നിഖില്‍ ഗുരുവായൂര്‍ , മിഥുൻ, ഉണ്ണികൂറ്റനാട്, അജയ്‌ദേവ്, അരുൺദേവ്, സ്മിനീഷ്, ബിജു, തുടങ്ങീ 12 പേര്‍ ചേര്‍ന്ന് ആറ് മണിക്കൂറെടുത്താണ് 22 അടി വ്യാസത്തില്‍ പൂക്കളം തീര്‍ത്തത്.

ചെണ്ട്മല്ലി 2തരം, ജമന്തി 2തരം, അരളി, വാടാർ മല്ലി, ചില്ലിറോസ്, ചൗക്ക തുടങ്ങിയ 40കിലോ പൂക്കളാണ് ഇതിനായി വേണ്ടി വന്നത്. രാത്രി അത്താഴ പൂജ കഴിഞ്ഞ് നടയടക്കുന്ന സമയത്ത് ആരംഭിച്ച പൂക്കളമൊരുക്കല്‍ പുലര്‍ച്ചെ നിര്‍മാല്യ ദര്‍ശനത്തിനായി നട തുറക്കുന്നത് വരെ തുടര്‍ന്നു. പൂക്കളത്തിന് ചുറ്റു ചെരാതുകളും നിലവിളക്കും വച്ചതിന് മുന്നില്‍ ഭക്തര്‍ കാണിക്കയര്‍പ്പിച്ചു . ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തര്‍ പൂക്കളത്തിന്റേയും ക്ഷേത്രത്തിന്റേയും പശ്ചാത്തലത്തില്‍ ഫോട്ടോയെടുത്തു മടങ്ങി