അധികാരത്തിലെത്തുമ്പോൾ പ്രത്യയശാസ്ത്രമൂല്യങ്ങൾ ഇടതുപക്ഷം മറക്കുന്നു.

">

പാലക്കാട് : ഇടതുപക്ഷം അധികാരത്തിലെത്തുമ്പോൾ പലപ്പോഴും പ്രത്യയശാസ്ത്രമൂല്യങ്ങൾ മറന്ന് പെരുമാറുന്നുവെന്ന് കനയ്യ കുറ്റപ്പെടുത്തി. ഇതാണ് വർഗ്ഗീയ ശക്തികളെ അധികാരത്തിലെത്തിക്കുന്നതെന്നും കനയ്യ പാലക്കാട് പറഞ്ഞു. ചിറ്റൂരിൽ പാ‌ഞ്ചജന്യം ലൈബ്രറി സംഘടിപ്പിച്ച സംവാദപരിപാടിലെ പ്രസംഗത്തിലാണ് ഇടതുപക്ഷത്തിന്റെ നയവ്യതിയാനങ്ങളെ കനയ്യകുമാർ തുറന്നു വിമർശിച്ചത്. അധികാരത്തിലേറുമ്പോൾ പ്രത്യയ ശാസ്ത്രത്തിൽനിന്ന് നിന്ന് അകന്നുപോയതാണ് ബിജെപി ഉൾപ്പെടെയുളള പാർട്ടികൾക്ക് അടിത്തറയിട്ടത്.

എല്ലാത്തരം ജനവിഭാഗങ്ങളെയും ഉൾക്കൊണ്ട് ഇടതുപാർട്ടികൾ അടിത്തറ വിപൂലീകരിക്കണം. കാലോചിതമായ പരിഷ്കാരമില്ലാതെ ഇടതിന് തിരിച്ചുവരവ് സാധ്യമല്ലെന്നും കനയ്യ പറഞ്ഞു. നേതാക്കളിലേക്ക് കേന്ദ്രീകരിക്കപ്പെടേണ്ടതല്ല കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍. സമ്പൂർണ്ണ സാക്ഷരത കൈവരിച്ചെങ്കിലും ലിംഗവിവേചനം ഏറ്റവും കൂടുതലുളള ഇടമാണ് കേരളമെന്നും കനയ്യ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Sponsors