ഗുരുവായൂർ: കണ്ടാണശേരി പഞ്ചായത്ത് നടപ്പാക്കുന്ന രക്ഷാകർതൃ ശാക്തീകരണ പദ്ധതി മൂന്നാം ഘട്ടം ഉദ്ഘാടനം ശനിയാഴ്ച നടക്കും. രാവിലെ 9.30 ന് കരിഷ്മ പാലസിൽ മുൻ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ശാസ്ത്ര സാഹിത്യ പരിഷത്തുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ എട്ട് സ്കൂളുകളിലെയും 28 അങ്കണവാടികളിലെയും കുട്ടികളുടെ രക്ഷിതാക്കൾ പങ്കെടുക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. 60 റിസോഴ്സ് പേഴ്സൺമാരെ നിയോഗിച്ചിട്ടുണ്ട്. രക്ഷാകർതൃത്വം സാമൂഹിക ഉത്തരവാദിത്വമാണെന്ന സന്ദേശമാണ് നൽകുന്നത്. പ്രസിഡൻ്റ് മിനി ജയൻ, വൈസ് പ്രസിഡന്റ് എൻ.എസ്. ധനൻ, നിവ്യ റെനീഷ്, പി.കെ. അസീസ്, ലാർസൻ സെബാസ്റ്റ്യൻ, പി.ആർ. സത്യപാലൻ, ബി. പ്രേംകുമാർ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.