ചോദ്യംചെയ്യലിനായി മന്ത്രി കെ.ടി.ജലീല്‍ ഒളിച്ചുപോകേണ്ട കാര്യമില്ല: കാനം രാജേന്ദ്രന്‍ .

Above article- 1

തിരുവനന്തപുരം: ചോദ്യംചെയ്യലിനായി മന്ത്രി കെ.ടി.ജലീല്‍ ഒളിച്ചുപോകേണ്ട കാര്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മന്ത്രി ഔദ്യോഗിക വാഹനത്തില്‍ തന്നെ പോകണമായിരുന്നു. അന്വേഷണ ഏജന്‍സികള്‍ സെക്രട്ടേറിയറ്റിന് ചുറ്റും കറങ്ങി നില്‍ക്കുകയാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെയും കെ.ടി ജലീലിനെതിരെയും വിമര്‍ശനമുണ്ടായില്ല. സ്വാഭാവിക ചര്‍ച്ച മാത്രമേ സിപിഐ യോഗത്തില്‍ ഉണ്ടായിട്ടുള്ളൂവെന്നും കാനം വിശദീകരിച്ചു. സ്വര്‍ണക്കടത്തിലും ലൈഫ് മിഷനിലും ഇടതു മുന്നണിയെ ദുര്‍ബലപ്പെടുത്താനില്ല. സ്വര്‍ണക്കടത്ത് സെക്രട്ടറിയേറ്റിനെ ചുറ്റിപറ്റിയാണ് നില്‍ക്കുന്നത്. നയപരമായ കാര്യങ്ങള്‍ തുറന്നു പറയും. എന്നാല്‍ മുന്നണിയെ അടിക്കാനുള്ള വടിയായി സിപിഐയെ ഉപയോഗിക്കേണ്ട. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് വ്യക്തിപരമായ ബന്ധത്തിന്റെ പേരിലാണെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

Astrologer

ജോസിന്റെ കാര്യത്തില്‍ തീരുമാനമായില്ലെന്നും കാനം വിശദീകരിച്ചു. രാഷ്ട്രീയ സാഹചര്യം അനുസരിച്ച്‌ ജോസ് കെ.മാണിയുടെ നിലപാട് മാറാം. അന്യന്റെ പുല്ല് കണ്ടോണ്ട് പശുവിനെ വളര്‍ത്താന്‍ നില്‍ക്കരുത്. മൂന്ന് ഭാഗത്തേക്കും ജോസിന് വില പേശാമല്ലോയെന്നും കാനം പരിഹസിച്ചു.

Vadasheri Footer