Post Header (woking) vadesheri

കനകമല ഐഎസ് കേസിലെ പിടികിട്ടാപ്പുള്ളി പിടിയിൽ.

Above Post Pazhidam (working)

കൊച്ചി: രാജ്യാന്തര ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റു (ഐ.എസ്) മായി ബന്ധപ്പെട്ട് കണ്ണൂര്‍ കനകമലയില്‍ രഹസ്യയോഗം കൂടിയെന്ന കേസിലെ പിടികിട്ടാപ്പുള്ളിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. പ്രധാനപ്രതിയായ മുഹമ്മദ് പോളക്കാനിയെ ആണ് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. ജോര്‍ജിയയിലായിരുന്ന ഇയാളെ ഇന്ത്യയിലെത്തിച്ചാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. ഇയാളെയും ഇന്ന് പെരുമ്ബാവൂരില്‍ നിന്ന് പിടികൂടിയവരെയും ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.

Ambiswami restaurant

ഇവരെ ഡല്‍ഹിയില്‍ എത്തിച്ച്‌ ചോദ്യം ചെയ്യും. കേരളത്തിലും തമിഴ്‌നാട്ടിലും ഭീകര ആക്രമണങ്ങള്‍ക്കു പദ്ധതിയിടാന്‍ 2016 ഒക്ടോബര്‍ രണ്ടിനു ഗാന്ധിജയന്തി ദിനത്തില്‍ കണ്ണൂര്‍ കനകമലയില്‍ ഒത്തുകൂടി ഗൂഢാലോചന നടത്തിയെന്നാണ് കേസ്.
നേരത്തെ കനകമല ഐ.എസ് റിക്രൂട്ട്മെന്റ് കേസില്‍ ആറ് പ്രതികള്‍ക്ക് എന്‍.ഐ.എ പ്രത്യേക കോടതി ശിക്ഷ വിധിച്ചിരുന്നു. ഒന്നാം പ്രതി മന്‍സീദിന് 14 വര്‍ഷം തടവും അന്‍പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. രണ്ടാം പ്രതി തൃശൂര്‍ സ്വദേശി സ്വാലിഹ് മുഹമ്മദിന് 10 വര്‍ഷം തടവും ലഭിച്ചു. മൂന്നാം പ്രതി കോയമ്ബത്തൂര്‍ സ്വദേശി റാഷിദ് അലിക്ക് ഏഴ് വര്‍ഷം തടവും നാലാം പ്രതി കോഴിക്കോട് കുറ്റ്യാടി സ്വദേശി എന്‍.കെ റാഷിദിന് മൂന്ന് വര്‍ഷം തടവും കോടതി ശിക്ഷ വിധിച്ചത്. അഞ്ചാം പ്രതി തിരൂര്‍ സ്വദേശി സഫ്വാന് അഞ്ച് വര്‍ഷമാണ് തടവും എട്ടാം പ്രതി കാഞ്ഞങ്ങാട് സ്വദേശി മൊയ്നുദ്ദീന് മൂന്ന് വര്‍ഷം തടവുമാണ് ശിക്ഷ.

Second Paragraph  Rugmini (working)