
ഇരുമ്പുകമ്പി കൊണ്ട് തലക്ക് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ
ഗുരുവായൂർ : ഇരുമ്പുകമ്പി കൊണ്ട് തലക്ക് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യാൾ അറസ്റ്റിൽ ഗുരുവായൂർ: മദ്യപിച്ച് വഴക്കുണ്ടാക്കിയ ആളെ ഇരുമ്പുകമ്പി കൊണ്ട് തലക്ക് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലെ പ്രതി അറസ്റ്റിൽ. കൊല്ലം തെന്മല ആനന്ദഭവനിൽ അർജുനൻ (58) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച പുലർച്ചെ വടക്കേ ഇന്നർ റോഡിലാണ് സംഭവം.

മദ്യപിച്ച് വഴക്ക് ഉണ്ടാക്കിയ കണ്ണൂർ കൊറ്റോളി സ്വദേശി ഷെല്ലിയെ (47) ആണ് അർജുനൻ കമ്പി കൊണ്ട് കുത്തിയത്. തലക്ക് ഗുരുതര പരിക്ക് പറ്റിയ ഷെല്ലി തൃശൂർ മെഡിക്കൽ കോളജിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്. ഇരുവരും ഗുരുവായൂരിൽ കൂലിപ്പണി ചെയ്ത് ജീവിക്കുന്നവരാണ്.
ടെമ്പിൾ സ്റ്റേഷൻ ഇൻസ്പെക്ടർ ജി. അജയകുമാർ, എ.എസ്.ഐമാരായ സാജൻ, ജയചന്ദ്രൻ, സി.പി.ഒ മാരായ അരുൺ , അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.