കുന്നംകുളം റോഡിൽ കലുങ്കുകൾ നിർമിക്കുന്നത് സിമന്റ് ഉപയോഗിക്കാതെ എന്ന് ആക്ഷേപം
ഗുരുവായൂർ: ചാവക്കാട്- വടക്കാഞ്ചേരി റോഡിൽ മുതുവട്ടൂർ മുതൽ ചൂൽ പ്രം സി എം സി ഹാൾ വരെ ഭാഗങ്ങളിൽ നിർമിക്കുന്ന 11 കലുങ്കുകളും തട്ടി കൂട്ടിയാണ് നിര്മിക്കുന്നതെന്ന് മുൻ നഗര സഭ ചെയർ പേഴ്സൺ പി കെ ശാന്തകുമാരി കൗൺസിൽ യോഗത്തിൽ ആരോപിച്ചു സിമന്റ് ചേർക്കാതെ വെറുതെ കരിങ്കല്ലുകൾ അടുക്കിവെച്ചാണ് നിർമാണം നടത്തുന്നത് .. എത്രയും പെട്ടെന്ന് പണികൾ പൂർത്തിയാക്കി അടച്ചിട്ട റോഡുകൾ പെട്ടെന്ന് തന്നെ തുറന്നു കൊടുക്കാൻ സമ്മർദ്ദമുള്ളതു കൊണ്ടാണത്രെ തട്ടി കൂട്ട് പണികൾ ചെയ്യുന്നത് . . വാട്ടർ അതോറിറ്റി നാട്ടിക മേഖല ഓഫീസിനാണ് ഈ ജോലികളുടെ മേൽ നോട്ട ചുമതല ഒരു ഉദ്യോഗസ്ഥൻ പോലും പണി നടക്കുന്ന സ്ഥലത്ത് ഉണ്ടാകുന്നില്ല എന്നും ശോഭ ഹരിനാരായണും കുറ്റ പ്പെടുത്തി . നഗര സഭയുടെഅധീനതയിലുള്ള സ്ഥലങ്ങൾക്ക് രേഖകൾ ഇല്ലെന്നതിനെ ചൊല്ലിയും യോഗത്തിൽ തർക്കമുയർന്നു .
റെയിൽവേ മേൽപ്പാല നിർമ്മാണം, അടിപ്പാത നിർമ്മാണം എന്നിവയുമായി ബന്ധപ്പെട്ട യോഗങ്ങളിൽ വാർഡ് കൗൺസിലർമാരെ ഉൾപ്പെടുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അടിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എം.എൽ.എയുടെ നേതൃത്വത്തിൽ നിർദ്ദിഷ്ട സ്ഥലം സന്ദർശിച്ചത് വാർഡ് കൗൺസിലർമാരെ അറിയിച്ചില്ലെന്ന് കൗൺസിലർ വി.കെ.സുജിത് പരാതിപ്പെട്ടു. എം.എൽ.എ യാദൃച്ഛി കമായാണ് സ്ഥലം സന്ദർശിച്ചതെന്നും അടുത്ത ദിവസം നടക്കുന്ന ഉന്നത തലയോഗത്തിൽ അടിപ്പാത ഉൾപ്പെടുന്ന പ്രദേശത്തെ രണ്ട് കൗൺസിലർമാരെ ഉൾപ്പെടുത്തുമെന്നും ചെയർമാൻ എം.കൃഷ്ണദാസ് അറിയിച്ചു.. മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിമാസ അവലോകന യോഗം വിളിച്ച് ചേർക്കുന്നത് എം.എൽ.എയായതിനാൽ കൗൺസിലർമാർ എം.എൽ.എക്ക് കത്ത് നൽകണമെന്നും ചെയർമാൻ പറഞ്ഞു.
നഗരത്തിലെ പ്രവർത്തനം അവസാനിപ്പിച്ച എയ്റോബിക് സംവിധാനങ്ങൾ പൊളിച്ചു നീക്കുംപൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ യോഗം തീരുമാനിച്ചു. ഇതിനായി ജനകീയ പങ്കാളിത്വത്തോടെ നിരീക്ഷണ കാമറകൾ സ്ഥാപിക്കും. പ്ലാസ്റ്റിക് കാരിബാഗ് നിരോധനവും കർശനമാക്കും. ഇതിനായി അടുത്ത ദിവസം വ്യാപാരികളുടെ യോഗം വിളിച്ച് ചേർക്കും. എം കൃഷ്ണ ദാസ് അധ്യക്ഷത വഹിച്ചു .എ എം ഷെഫീർ എ എസ് മനോജ് , കെ പി ഉദയൻ , കെ പി എ റഷീദ് , സി എസ് സൂരജ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു