Header 1 vadesheri (working)

കോൺഗ്രസ് പ്രവർത്തകർക്കെതിരെ കാലുയർത്തുന്ന പൊലീസുകാർ മൂന്നുവട്ടം ആലോചിക്കണം : വി ഡി സതീശൻ

Above Post Pazhidam (working)

തിരുവനന്തപുരം : കോൺഗ്രസ് പ്രവർത്തകർക്കെതിരെ കാലുയർത്തുന്ന പൊലീസുകാർ മൂന്നുവട്ടം ആലോചിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുന്നറിയിപ്പ് നൽകി. സമാധാനപരമായി പ്രതിഷേധിച്ച ജനത്തിനുനേരെ പൊലീസ് കാടത്തമാണ്​ കാണിച്ചത്​. അതിക്രമം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടി വേണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസ് നടപടിയിൽ പരിക്കേറ്റ് അണ്ടൂർക്കോണം ആശുപത്രിയിൽ കഴിയുന്നവരെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ഡൽഹി പൊലീസും കേരള പൊലീസും ഒരുപോലെയാണ് പ്രവർത്തിക്കുന്നത്​. കെ-റെയിൽ സമരത്തിനെതിരെ ബലപ്രയോഗം പാടില്ലെന്ന പൊലീസ് മേധാവിയുടെ ഉത്തരവിന് പുല്ലുവിലയാണ്. സമാധാനപരമായി പ്രതിഷേധിച്ചവരെ മർദിച്ച പൊലീസുകാർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ അപ്പോൾ കാണാം. അനധികൃത കെ-റെയിൽ പദ്ധതിക്കെതിരെ യു.ഡി.എഫ് സമരം ശക്തമാക്കും. ഇതുവരെ നടന്ന സമരത്തിൽ ഒരിടത്തും ജനങ്ങൾ അക്രമത്തിലേക്ക് തിരിയാതെ സമാധാനപരമായാണ് പ്രതിഷേധിച്ചതെന്ന് പിണറായി മനസ്സിലാക്കണം. കള്ളക്കേസ് എടുത്ത് ഞങ്ങളെ പിന്തിരിപ്പിക്കാമെന്ന് പിണറായി കരുതേണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു.”,

First Paragraph Rugmini Regency (working)

അതെ സമയം കണിയാപുരത്ത് കെ റെയിൽ സമരക്കാരെ ചവിട്ടിയ പൊലീസുകാരനെതിരെ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവ്. സ്പെഷൽ ബ്രാഞ്ച് ഡി വൈ എസ് പി പരാതി അന്വേഷിക്കും. തിരുവനന്തപുരം റൂറൽ എസ് പിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ഷബീറിനെതിരെയാണ് അന്വേഷണം.

കെ റെയിലുമായി ബന്ധപ്പെട്ട സംസ്ഥാന സ൪ക്കാ൪ നടപടിയിൽ പ്രതിഷേധിച്ച് കെ സി ബി സി മീഡിയ കമ്മീഷൻ രംഗത്ത് വന്നു. സംസ്ഥാന സ൪ക്കാരിന് അധികാരത്തിന്റെ അഹന്തയാണെന്ന് മീഡിയ കമ്മീഷൻ കുറ്റപ്പെടുത്തി. പൊതുജനത്തിന്റെ ജീവിതത്തിലേക്ക് റെയിലോടിക്കാൻ തെരുവിൽ പൗരന്മാരെ നേരിടുന്നു. സ൪ക്കാരിന് ഏകാധിപത്യ സ്വഭാവമാണെന്നും കെസിബിസി കുറ്റപ്പെടുത്തി.

Second Paragraph  Amabdi Hadicrafts (working)

കണ്ണൂർ ചാലയിലും കെ റെയിൽ സമരം നടക്കുകയാണ്. കെ റെയിൽ കുറ്റിയുമായി വന്ന വാഹനം സമരക്കാർ തടഞ്ഞു. പ്രദേശത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. പൊലീസ് സംരക്ഷണത്തോടെ ഉദ്യോഗസ്ഥർ സ്ഥാപിച്ച കുറ്റികൾ സമരക്കാർ പിഴുതെറിഞ്ഞു. പൊലീസും ഉദ്യോഗസ്ഥരും നീങ്ങിയതിന് പിന്നാലെയാണ് കുറ്റികൾ പിഴുതെറിഞ്ഞത്. പ്രദേശത്ത് പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി