Post Header (woking) vadesheri

കലോത്സവം , വേദിക്ക് പൂന്താനത്തിന്റെ പേരിട്ടാല്‍ വിവാദം ഉണ്ടാകുമെന്ന് .

Above Post Pazhidam (working)

ഗുരുവായൂര്‍ :ജില്ലാ സ്കൂള്‍ കലോത്സവം നടക്കുന്ന വേദികള്‍ക്ക് പ്രത്യേക പേര് ഇട്ടിട്ടില്ല പകരം നമ്പര്‍ ആണ് ഓരോ വേദിക്കും നല്‍കിയിരിക്കുന്നത് .വേദികള്‍ക്ക് ഭക്ത കവി പൂന്താനത്തിന്റെ പേരിട്ടാല്‍ വിവാദമാകുന്നു ഭയന്നാണ് സംഘാടകര്‍ പേരുകള്‍ ഒഴിവാക്കിയത് എന്ന്‍ അവകാശപ്പെട്ടു. ഇടതുപക്ഷ ഭരണത്തിന്‍ കീഴില്‍ നടക്കുന്ന കലോല്‍സവത്തില്‍ പൂന്തനത്തിന്‍റെയും , കൃഷ്ണ ഗീതി രചിച്ച മാനവേദന്‍റെയും പോലെയുള്ളവരുടെ പേരിട്ടാല്‍ വിവാദ മുണ്ടാകുമെന്ന്‍ സംഘാടകരും ഭയക്കുന്നു .

Ambiswami restaurant

ഇതിനു പുറമെ ഗുരുവായൂര്‍ ദേവസ്വത്തിന് കീഴിലുള്ള ശ്രീ കൃഷ്ണ സ്കൂളില്‍ നടക്കുന്ന ജില്ലാ കലോല്‍സവത്തില്‍ ദേവസ്വം ചെയര്‍മാനെ പങ്കെടുപ്പിക്കാന്‍ സംഘാടകര്‍ തയ്യാറായില്ല . സംഭവം വിവാദമായതോടെ സമാപന സമ്മേളനത്തില്‍ ആശംസ അര്‍പ്പിക്കാന്‍ ദേവസ്വം ചെയര്‍മാന്‍റെ പേര് സംഘാടകര്‍ ഉള്‍പ്പെടുത്തി . ചെയര്‍മാന്‍ അഡ്വ കെ ബി മോഹന്‍ ദാസിന്‍റെ പേര് കൂടി ഉള്‍പ്പെടുത്തിയുള്ള പുതിയ നോട്ടീസ് പുറത്ത് ഇറക്കിയെന്ന് സംഘാടകര്‍ അവകാശ പ്പെട്ടു .

അതേ സമയം കലാ മാമാങ്കത്തിന്റെ കേളി കൊട്ട് ഉയരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ഭക്ഷണ ശാല ഉണര്‍ന്നു . വൈകീട്ട് സീരിയല്‍ താരം രശ്മി സോമന്‍ പാല് കാച്ചല്‍ കര്‍മ്മം നടത്തി . മമ്മിയൂര്‍ ക്ഷേത്രത്തിന്‍റെ കൈലാസം ആഡിറ്റോ റിയാത്തിലാണ് അഗ്രശാല ഒരുക്കിയിട്ടുള്ളത്. ഒരേ സമയം 250 പേര്‍ക്ക് ഭക്ഷണം കഴിക്കാന്‍ കഴിയുന്ന ഹാള്‍ ആണ് ഉള്ളത് . നാലായിരത്തോളം മത്സരാര്‍ത്ഥികള്‍ ഉച്ച ഭക്ഷണത്തിന് ഉണ്ടാകും എന്നാണ് സംഘാടകര്‍ കണക്ക് കൂട്ടുന്നത് .

Second Paragraph  Rugmini (working)