Above Pot

തൃശൂർ റവന്യൂ ജില്ലാ കലോത്സവം പ്രകൃതി സൗഹൃദമാക്കും

ഗുരുവായൂര്‍ : തൃശൂർ റവന്യൂ ജില്ലാ കലോത്സവം പ്രകൃതി സൗഹൃദമാക്കും.19 മുതൽ 22 2 വരെ ഗുരുവായൂരിൽ നടക്കുന്ന തൃശൂർ റവന്യൂ ജില്ലാ കലോൽസവം പ്രകൃതി സൗഹൃദമാക്കി നടത്താൻ സംഘാടകർ തീരുമാനിച്ചു. ഭക്ഷണവിതരണം, ബാഡ്ജുകൾ, കുടിവെള്ള വിതരണം, പരസ്യം തുടങ്ങിയവയെല്ലാം പ്രകൃതി സൗഹൃദ വസ്തുക്കളുപയോഗിച്ചാണ് നിർമ്മിക്കുക. നാലു ദിവസങ്ങളിലായി ആയിരകണക്കിന് മത്സരാർത്ഥികൾക്ക് വിതരണം ചെയ്യുന്ന ഭക്ഷണം സ്റ്റീൽ പാത്രങ്ങളിലും വാഴ ഇലകളിലും മാത്രമേ നൽകുകയുള്ളൂ.

First Paragraph  728-90

ജില്ലയിലെ ഹയർസെക്കൻഡറി വിഭാഗത്തിലെ 350 വളണ്ടിയേഴ്സ് കലോൽസവ ദിവസങ്ങളിലെല്ലാം ഗ്രീൻ പ്രോട്ടോകോൾ പ്രവർത്തനങ്ങളിൽ ഏർപ്പെടും. എൻഎസ്എസ് വളണ്ടിയേഴ്സ്നു ആവശ്യമായ ബോധവൽക്കരണ ക്ലാസുകൾ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ, എൽ എഫ് കോൺവെന്റ് ഹയർസെക്കൻഡറി സ്കൂൾ, ചാവക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എന്നീ മൂന്നു സ്കൂളുകളിലായി സംഘടിപ്പിക്കും. ആദ്യ ക്ലാസിന്റെ ഉദ്ഘാടനം ഗ്രീൻ പ്രോട്ടോക്കോൾ കമ്മറ്റി ചെയർമാനും ചാവക്കാട് നഗരസഭ സ്ഥിരം സമിതി അധ്യക്ഷനുമായ കെ.എച്ച് സലാം നിർവഹിച്ചു.പ്ലാസ്റ്റിക് സഞ്ചികളും കവറുകളും ഒഴിവാക്കി കലാമേളക്ക് പൂർണ്ണ പിന്തുണ നൽകണമെന്നും ചെയർമാൻ പറഞ്ഞു. തൃശ്ശൂർ ജില്ലാ ശുചിത്വമിഷൻ അസിസ്റ്റന്റ് കോഡിനേറ്റർ സി.ജെ അമൽ ക്ലാസ് നയിച്ചു.

Second Paragraph (saravana bhavan

പ്രധാന വേദികൾക്ക് സമീപം ഒരുക്കിയിട്ടുള്ള കൗണ്ടറുകളിലൂടെ സൗജന്യമായി തുണി സഞ്ചികൾ വിതരണം ചെയ്യും . ഇതിനായി പതിനായിരത്തോളം തുണിസഞ്ചികൾ എ ൻ.എസ്.എസ് വളണ്ടിയേഴ്സ് തയ്യാറാക്കിയിട്ടുണ്ട്.
പ്ലാസ്റ്റിക് കവർ കൊണ്ടുവരികയാണെങ്കിൽ ആ കവറുകൾക്ക് പകരം സൗജന്യമായി തുണി സഞ്ചി ഗ്രീൻ പ്രോട്ടോകോൾ കൗണ്ടറിൽ നിന്നും മാറ്റി നൽകും.

ഒഴിഞ്ഞ കുടിവെള്ള കുപ്പികളിൽ മൊബൈൽ നമ്പർ എഴുതി ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി ഒരുക്കിയിട്ടുള്ള കൗണ്ടറിൽ ഏൽപ്പിച്ചാൽ കമ്മിറ്റി ഒരുക്കിയിരിക്കുന്ന സമ്മാന പദ്ധതിയിൽ പങ്കുചേരാവുന്നതാണെന്ന് കൺവീനർ സൈമൺ ജോസ് പറഞ്ഞു. ഗ്രീൻ പ്രോട്ടോകോൾ പരിപൂർണ്ണമായി പാലിക്കാൻ കലോത്സവം ആയി ബന്ധപ്പെട്ട സ്ഥലങ്ങളിൽ താൽക്കാലിക കച്ചവടങ്ങൾക്ക് അനുമതി നൽകേണ്ടെന്നും സംഘാടകസമിതി തീരുമാനിച്ചു. ചടങ്ങിൽ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ്എസ് പ്രോഗ്രാം ഓഫീസർ സുജ സ്വാഗതം പറഞ്ഞു. കൺവീനർ സൈമൺ ജോസ് നന്ദി പറഞ്ഞു.