Above Pot

ബ്ലാങ്ങാട് ബീച്ചിലെ അടച്ചു പൂട്ടിയ കള്ളു ഷാപ്പ് കെട്ടിടത്തിന് മുന്നിൽ റീത്ത് വെച്ച് യു ഡി എഫ്

ചാവക്കാട്: ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ അനധികൃതമായി പ്രവർത്തിക്കുന്ന കള്ള് ഷാപ്പ് അടച്ച്‌ പൂട്ടിയതിൽ യു ഡിഎഫ് സമര വിജയത്തിൻ്റെ ഭാഗമായി റീത്ത് സമർപ്പിച്ച് ചരമകാലക്കുറിപ്പ് സമരം നടത്തി.യു ഡിഎഫ് കൺവീനർ കെ.നവാസ് ഉദ്ഘാടനം ചെയ്തു.ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി.സത്താർ അദ്ധ്യക്ഷത വഹിച്ചു.കൗൺസിലർമാരായ ഫൈസൽ കാനാംമ്പുള്ളി,പി.കെ.കബീർ,അസ്മത്തലി,സുപ്രിയ രമേന്ദ്രൻ,ഷാഹിദ പേള,യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി കെ.ബി.വിജു,മണ്ഡലം കോൺഗ്രസ്സ് ഭാരവാഹികളായ അഷറഫ് ബ്ലാങ്ങാട്,മനാഫ് പാലയൂർ, റിഷി ലാസർ,ആസിഫ് പാലയൂർ,സോമൻ,മജീദ്,ഷാജഹാൻ,അജ്മൽ,നിസാമുദ്ധീൻ,ടി.എച്ച്.നിയാസ് തുടങ്ങിയവർ പങ്കെടുത്തു

First Paragraph  728-90

വർഷങ്ങളായി മുൻസിപ്പൽ ലൈസൻസോ കെട്ടിട നമ്പറോ ഇല്ലാതെ അനധികൃതമായി പ്രവർത്തിച്ചുവന്ന കള്ള് ഷാപ്പാണ് അടച്ച് പൂട്ടിയത്.കഴിഞ്ഞ ഡിസംബറിൽ പൊതുപ്രവർത്തകനായ സി സാദിഖ് അലിക്ക് ചാവക്കാട് നഗരസഭ വിവരാവകാശ വകുപ്പനുസരിച്ച് നൽകിയ റിപ്പോർട്ടിൽ കള്ള് ഷാപ്പ് പ്രവർത്തിക്കുന്ന കെട്ടിടത്തിന് നമ്പറോ, ലൈസൻസോ ഇല്ല എന്ന് വ്യക്തമാക്കിയിരുന്നു.
ഷാപ്പ് അടച്ച് പൂട്ടാൻ വിമുഖത കാണിച്ച മുൻസിപ്പൽ സെക്രട്ടറിക്കെതിരെ സമരപരിപാടികൾ നടക്കുകയുണ്ടായി. അതിനിടയിലാണ് ഈ ഭൂമി സoബന്ധിച്ച് തഹസിൽദാർക്ക് പരാതി നൽകിയത് തുടർന്ന് വില്ലേജ് ഓഫീസറുടെ അനേഷണത്തിൽ തഹസിൽദാർ നൽകിയ റിപ്പോർട്ടിൽ കെട്ടിടം പുറം പോക്ക് ഭൂമി കയ്യേറി നിർമിച്ചതാണെന്നും ബോധ്യപ്പെട്ടിരുന്നു.

Second Paragraph (saravana bhavan

റവന്യൂ മന്ത്രി, എം എൽ എ, ജില്ലാ കലക്ടർ, എക്സൈസ് കമ്മീഷണർ എന്നിവർക്കും സമരസമിതി പരാതി നൽകി.

ഇൻകാസ്, മദ്യനിരോധന സമിതി, പൗരവകാശവേദി എന്നീ സംഘടനകളുടെയും യു ഡി എഫി ന്റെയും നേതൃത്വത്തിൽ നിരവധി സമര പരിപാടികളാണ് അരങ്ങേറിയത്.
കള്ള് ഷാപ്പിലേക്ക് ജനകീയ മാർച്ച്, നിൽപ്പ് സമരം, നഗരസഭാ ഓഫീസ് മാർച്ച്, ഉപവാസ സമരം എന്നീ പരിപാടികൾ സംയുക്ത സമരസമിതിയുടെ നേത്രത്വത്തിൽ സംഘടിപ്പിച്ചു.

തുടർന്ന് യുഡിഫ് സമരം രംഗത്ത് സജീവമാകുകയും മുൻസിപ്പൽ കൗൺസിലർമാർ സെക്രട്ടറിയെ ഘരോവെ ചെയ്യുകയും തുടർന്ന് കൗൺസിലർമാരുടെ പേരിൽ ജാമ്യമില്ലാ വകുപ്പ് ചേർത്ത് കേസ് രജിസ്റ്റർ ചെയ്യുകയുമുണ്ടായി.

കൊല്ലപ്പെട്ട നഗര സഭ ചെയർമാൻ വത്സലന്റെ ഭരണ കാലത്താണ് പുറമ്പോക്ക് ഭൂമിയിൽ കള്ള് ഷാപ്പിന് വേണ്ടി അനധികൃത കെട്ടിടം പണിതത്. ഇടതു മുന്നണി ഭരിക്കുന്ന നഗര സഭ ,അനധികൃത കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കള്ള് ഷാപ്പ് അവരുടെ അഭിമാന പ്രശ്നമായി ആണ് കണ്ടത്. പരാതിയുടെ പ്രളയമായപ്പോൾ അനധികൃത കെട്ടിടം പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് നഗര സഭ സെക്രട്ടറി ഉത്തരവ് നൽകിയിരുന്നു . ഈ ഉത്തരവ് പുനഃപരിശോധിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്തും , വൈസ് ചെയർമാൻ മുബാറക്കും വാർത്ത സമ്മേളനത്തിൽ അവകാശ പെട്ടിരുന്നു . ചാവക്കാട് മാത്രമല്ല അനധികൃത കെട്ടിടങ്ങൾ ഉള്ളതെന്നും കേരളത്തിലെ എല്ലാ തദ്ദേശ സ്വയം ഭരണ പ്രദേശങ്ങളിലും അനധികൃത നിർമാണം നടക്കുന്നുണ്ടെന്നും പറഞ്ഞു കള്ള് ഷാപ്പ് കെട്ടിടത്തെ ന്യായീകരിക്കാനും ശ്രമിച്ചിരുന്നു

ഇതിനിടെ സംയുക്തസമരസമിതി പ്രവർത്തകരായ സി സാദിഖ് അലി ,തോമാസ് ചിറമൽ,നൗഷാദ് തെക്കുoപുറം തുടങ്ങിയവർ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെയും, താലൂക്ക് സർക്കിൾ ഇൻസ്പെക്ട്രയുo സമീപിച്ചു. ഓണർഷിപ്പ് സർട്ടിഫിക്കറ്റ് ഇല്ലാത്തിൻ്റെ പേരിൽ ഈ കള്ള് ഷാപ്പ് തുSർന്ന് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും നിരവധി പരാതികൾ ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഇവിടെ കള്ള് ഇറക്കുകയില്ലന്നും എക്സൈസ് ഡപ്യൂട്ടി കമ്മീഷണർ ഉറപ്പ് നൽകുകയും ചെയ്തിരുന്നു. .