Header 1 = sarovaram
Above Pot

കണ്ടാണശ്ശേരി വായനശാല കലാസമിതിയുടെ 75-ാം വാര്‍ഷികാഘോഷത്തിന്റെ സമാപനം

ഗുരുവായൂര്‍: കണ്ടാണശ്ശേരി ഗ്രാമീണ വായനശാല കലാസമിതിയുടെ ഒരുവര്‍ഷം നീണ്ടുനിന്ന 75-ാം വാര്‍ഷികാഘോഷത്തിന്റെ സമാപന സമ്മേളനം, ഈമാസം 18-ന് ബുധനാഴ്ച്ച വിവിധ പരിപാടികളോടെ ആഘോഷിയ്ക്കുമെന്ന് ഗ്രാമീണ വായനശാല കലാസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 18 ന് രാവിലെ 10 ന് നടക്കുന്ന സെമിനാര്‍, പ്രശസ്ത സിനിമാ നിരൂപകന്‍ എം.സി. രാജു നാരാണന്‍ ഉദ്ഘാടനം ചെയ്യും. കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍ അദ്ധ്യക്ഷത വഹിയ്ക്കും. ഡോ: വി.സി. ബിനോയ് വിഷയാവതരണം നടത്തും.

Astrologer

വൈകീട്ട് 5 മണിയ്ക്ക് കണ്ടാണശ്ശേരി പുത്തന്‍കുളം പരിസരത്ത് എന്‍.കെ. ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിയ്ക്കുന്ന സമാപന സമ്മേളനം, സിനിമാതാരം ഇര്‍ഷാദ് ഉദ്ഘാടനം ചെയ്യും. ടി.കെ. വാസു മുഖ്യ പ്രഭാഷണം നടത്തും. സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംസാരിയ്ക്കും. തുടര്‍ന്ന് 7 മണിയ്ക്ക് സുനില്‍ ചൂണ്ടല്‍ രംഗപാഠവും, സംവിധാനവും നിര്‍വ്വഹിയ്ക്കുന്ന ലഘു നാടകവും, തുടര്‍ന്ന് കെ.എപി.എസിയുടെ എക്കാലത്തേയും മികച്ച നാടകമായ മുടിയനായ പുത്രന്‍ എന്ന നാടകവും ഉണ്ടായിരിയ്ക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ഗ്രാമീണ വായനശാല കലാസമിതി ഭാരവാഹികളായ എന്‍.കെ. ബാലകൃഷ്ണന്‍, ബൈജു പന്തായില്‍, വി.ഡി. ബിജു, കെ.വി. സജീഷ്, കെ.കെ. ഭൂപേശന്‍, പി.എ. ബിനുദാസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Vadasheri Footer