
കലാനിധി സിൽവർ ജൂബിലി ആഘോഷിച്ചു.

ഗുരുവായൂർ : കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്ട്സ് & കൾച്ചെറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗുരുവായൂരിൽ വിഷു ആഘോഷം സംഘടിപ്പിച്ചു .ഭാസുരി ഇൻ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് വയലാർ രാമവർമ്മയുടെ മകൾ . ഇന്ദുലേഖ വയലാർ ഉദ്ഘാടനം ചെയ്തു ഗുരുവായൂർ ദേവസ്വം ചെയർമാൻ എ വി . ഗോപിനാഥ്,സംഗീത സംവിധായകനും കലാനിധി രക്ഷധികാരി മോഹൻ സിത്താര കലാമണ്ഡലം ക്ഷേമാവതി, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, കലാനിധി അവാർഡ് കമ്മിറ്റി അംഗം പി ആർ നാഥൻ എന്നിവർ സംബന്ധിച്ചു.


ശ്രീകൃഷ്ണാമൃതം പുരസ്കാരം ,എവർഗ്രീൻ എക്സലൻസ് പുരസ്കാരം, സിൽവർ ജൂബിലി പുരസ്കാരം,മാധ്യമ പുരസ്കാരസമർപ്പണം, വന്ദേ വൈകുണ്ഠനാദം മ്യൂസിക്കൽ വീഡിയോ ആൽബം, വിഷുപക്ഷികൾ പാടുന്നു കവിതാ സമാഹാരം എന്നിവയുടെ റിലീസിംഗ്, കാവ്യ വേദി, സിനിമ – മിനി സ്ക്രീൻ താരങ്ങളും സംഗീത സംവിധായകരും കലാനിധി പ്രതിഭകളും ചേർന്നവതരിപ്പിച്ച നാഗധ്വനി ഭജൻസ് എന്നിവ വേദിയിൽ അരങ്ങേറി.

കോഴിക്കോട് ഫ്രീ ബേർഡ്സ് ഗേൾസ് ഹോമിലെ കുട്ടികൾക്ക് പഠനോപകരണ വിതരണവും അംഗങ്ങൾക്ക് വിഷു സദ്യയും ഉണ്ടായിരുന്നു

