കലാമണ്ഡലം രാജനെ പാനയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ ആദരിച്ചു
ഗുരുവായൂർ : കലാമണ്ഡലം ചെണ്ട പുരസ്കാരം ലഭിച്ച കലാമണ്ഡലം രാജന് പാനയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ തട്ടകത്തിൻ്റെ സ്നേഹാദരം നൽകി. വിവിധ വ്യതസ്ത കലാകാരന്മാരുടെ വിപുല കൂട്ടായ്മയിൽ തിരുവെങ്കിടം എൻ.എസ്-എസ്-ഹാളിൽ നടന്ന സ്‌നേഹാദരസദസ്സ് ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു പാനയോഗം പ്രസിഡണ്ട് ശശി വാറണാട്ട് അദ്ധ്യക്ഷതവഹിച്ചു തട്ടകത്തിന്റെ ഉപഹാരം വാദ്യ കുലപതിമാരായ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ, പെരുവനം കുട്ടൻ മാരാർ എന്നിവർ ചേർന്ന് സമ്മാനിച്ചു ചടങ്ങിൽ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിനെയും ആദരിച്ചു .
ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം പുരസ്കാര ജേതാക്കളായ ചുട്ടി ആശാൻ.കെ.ടി.ഉണ്ണി കൃഷ്ണൻ, വേഷം ആശാൻ.സി.സേതുമാധവൻ, യൂറോപ്പിലെ സ്ലോവേന്യയിൽ നിന്ന് നാനോ സയൻസ് & ടെക്നോളജിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ വാദ്യ പ്രതിഭ നീലകണ്ഠൻ.എം.സന്തോഷ് എന്നിവരെയും വേദിയിൽ അനുമോദിച്ചു.
ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് . കേരള കലാമണ്ഡലം കലഃപിത സർവ്വകലാശാല മുൻ.പി.ആർ.ഒ.യും, നിരുപകനും, എഴുത്തുകാരനുമായ വി.കലാധരൻ ക്ഷേത്ര – വാദ്യ-സാമൂഹ്യ-സംഘടനാ സാരഥികളായ ബാലൻ വാറണാട്ട്, ഗുരുവായൂർ ജയപ്രകാശ്, ദേവീദാസൻ എടവന, പി.ഐ.സൈമൺ മാസ്റ്റർ, പി.എസ്.പ്രസാദ്, ബാബുരാജ് ഗുരുവായൂർ, ഉണ്ണിക്യഷ്ണൻ ചൊവ്വല്ലുർ, ഇരിങ്ങപ്പുറം ബാബു, രാമകൃഷ്ണൻ ഇളയത്, അബ്ദുട്ടി കൈതമുക്ക്, ഷൺമുഖൻ തെച്ചിയിൽ, രാജേഷ് പുതുമന, സി.ഹരിക്യഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ചടങ്ങിന് കോട്ടപ്പടി സന്തോഷ് മാരാർ, ഉണ്ണികൃഷ്ണൻ എടവന, ജ്യോതിദാസ് ഗുരുവായൂർ, മുരളി അകമ്പടി, പ്രഭാകരൻ മൂത്തേടത്ത്, ഇ.പ്രീതാ മോഹൻ, ശ്യാമളൻ ഗുരുവായൂർ,കോട്ടപ്പടി രാജേഷ്മാരാർ, എന്നിവർ നേതൃത്വം നൽകി