Header 1 vadesheri (working)

കാലടിയിൽ ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യൂക്കേഷൻ പ്രോഗ്രാം

Above Post Pazhidam (working)

കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ 2025-2026 അക്കാദമിക വർഷം മുതൽ സ‍ർവ്വകലാശാലയ്ക്ക് എൻ.സി.ടി.ഇ. അനുമതി നല്കിയ നൂതന പദ്ധതിയായ ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യൂക്കേഷൻ പ്രോഗ്രാം (ഐ. ടി. ഇ. പി.) ആരംഭിക്കും.  ആകെ അൻപത് സീറ്റാണ് അനുവദിച്ചിരിക്കുന്നത്. കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ ഉറുദുവിൽ നാല് വർഷ ബിരുദ പ്രോഗ്രാമും ഏറ്റുമാനൂർ പ്രാദേശിക കേന്ദ്രത്തിൽ പി. ജി. ഡിപ്ലോമ ഇൻ ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ് പ്രോഗ്രാമും ആരംഭിക്കും. 

First Paragraph Rugmini Regency (working)

സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ ഭരണനിർവ്വഹണ സമുച്ചയത്തിൽ  ചേർന്ന സർവ്വകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ അവതരിപ്പിച്ച 2025-2026 സാമ്പത്തിക വർഷത്തെ ബജറ്റിലാണ് ഈ തീരുമാനങ്ങൾ. ഫിനാൻസ് സ്ഥിരം സമിതി കൺവീനർ അഡ്വ. കെ. പ്രേംകുമാർ എം. എൽ. എ. ബജറ്റ് അവതരിപ്പിച്ചു. 154.93 കോടി രൂപ വരവും 169.49 കോടി രൂപ ചെലവുമുളള 14.56 കോടി രൂപയുടെ കമ്മി ബജറ്റാണ് അവതരിപ്പിച്ചത്.

സർവ്വകലാശാലയെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുന്നതിന് ഉതകുന്ന രീതിയിലും മാറുന്ന കാലഘട്ടത്തിന് അനുയോജ്യവുമായ നൂതന സാങ്കേതിക വിദ്യകൾ ഉൾപ്പെടുന്ന രീതിയിലുളള ന്യുജൻ കോഴ്സുകൾ, നിലവിലുളള കോഴ്സുകളുമായി സംയോജിപ്പിച്ച് നടപ്പിലാക്കും. ഒരു പഠന വകുപ്പിലുളള ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് കോഴ്സ് പഠനത്തോടൊപ്പം മറ്റ് വകുപ്പുകളുമായി ചേർന്ന് പി. ജി. ഡിപ്ലോമ പഠിക്കുന്നതിന് സാധ്യമാകുന്ന രീതിയിലുളള കോഴ്സുകൾ വിഭാവനം ചെയ്ത് ആരംഭിക്കും. വിവിധ പഠന വകുപ്പുകളുടെ സഹകരണത്തോടെ പി. ജി. വിദ്യാർത്ഥികൾക്ക് ആഡ് ഓൺ കോഴ്സുകൾ പഠിക്കുന്നതിനുളള സൗകര്യം ഒരുക്കും. ബജറ്റ് പ്രസംഗത്തിൽ അഡ്വ. കെ. പ്രേംകുമാർ എം. എൽ.എ. പറഞ്ഞു.

Second Paragraph  Amabdi Hadicrafts (working)

അന്തർ സർവ്വകലാശാല കായിക മത്സരങ്ങൾ സർവ്വകലാശാല ഏറ്റെടുത്ത് സംഘടിപ്പിക്കും. വിവിധ വിദേശ സർവ്വകലാശാലകളുമായി സഹകരിച്ച് വിദ്യാർത്ഥികളെ കൈമാറ്റം ചെയ്യുന്ന പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിനും മറ്റ് നടപടികൾക്കുമായി ഒരു കോടി രൂപ വകയിരുത്തി. സെന്റർ ഫോർ ഓൺ ലൈൻ സ്റ്റഡീസിനെ ശാക്തീകരിക്കുന്നതിന് 90 ലക്ഷം രൂപ അനുവദിച്ചു. റിസർച്ച് ഫെലോഷിപ്പുകൾക്കായി മൂന്ന് കോടി രൂപയും ഓൺലൈൻ പഠന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും പ്രാദേശിക കേന്ദ്രങ്ങളുടെ ഐ. ടി. അനുബന്ധ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും അമ്പത് ലക്ഷം രൂപയും റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സെല്ലിന്റെ പ്രവർത്തനങ്ങൾക്കായി 25 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. സർവ്വകലാശാലയിലെ വിവിധ പഠനകേന്ദ്രങ്ങൾക്ക് 30 ലക്ഷം രൂപയും ശ്രീ ശങ്കരാചാര്യ അന്താരാഷ്ട്ര പഠനകേന്ദ്രത്തിന് 10 ലക്ഷം രൂപയും അനുവദിച്ചു. കാലടി മുഖ്യകേന്ദ്രത്തിലെയും വിവിധ പ്രാദേശിക കേന്ദ്രങ്ങളിലെയും ലൈബ്രറികളിലേയ്ക്ക് പുസ്തകങ്ങളും ജേർണലുകളും വാങ്ങുന്നതിനായി ഒരു കോടി രൂപ ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്. ഓൺ ലൈൻ ജേർണലുകൾ വാങ്ങുന്നതിന് പ്രാധാന്യം നൽകുമെന്ന് ബജറ്റിൽ പറയുന്നു.

സംസ്കൃത പ്രചരണ വിഭാഗം ശക്തിപ്പെടുത്തുന്നതിന് ബജറ്റിൽ 30 ലക്ഷം രൂപയും സാൻസ്ക്രിറ്റ് എൻകറേജ്മെന്റ് സ്കോളർഷിപ്പിനായി 50 ലക്ഷം രൂപയുമാണ് ബജറ്റിൽ അനുവദിച്ചിരിക്കുന്നത്. സർവ്വകലാശാലയിൽ മികച്ച രീതിയിൽ നടന്നു വരുന്ന പ്രോജക്ട് മോഡ് കോഴ്സുകളുടെ നടത്തിപ്പിലേയ്ക്കായി 50 ലക്ഷം രൂപ അനുവദിച്ചു. പബ്ലിക്കേഷൻ ഡിവിഷൻ ശാക്തീകരിക്കുന്നതിനും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിനും 40 ലക്ഷം രൂപയും ഓൺലൈൻ /റിസർച്ച് ജേണലുകൾ പ്രസിദ്ധീകരിക്കുന്നതിനായി 25 ലക്ഷം രൂപയും പ്രാദേശിക കേന്ദ്രങ്ങളുടെയും മുഖ്യകേന്ദ്രത്തിന്റെയും ഓൺലൈൻ കണക്ടിവിറ്റി വർദ്ധിപ്പിക്കുന്നതിനും ഐ. ടി. ഇൻഫ്രാസ്ട്രക്ചർ ഒരുക്കുന്നതിനുമായി 50ലക്ഷം രൂപയും വിവിധ പ്രാദേശിക കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 50 ലക്ഷം രൂപയും ബജറ്റിൽ വകിയിരുത്തിയിട്ടുണ്ട്, അഡ്വ കെ. പ്രേംകുമാർ എം. എൽ. എ. പറഞ്ഞു.

പദ്ധതിയേതര ധനസഹായമായി 7614.11 ലക്ഷം രൂപയും പദ്ധതി ധനസഹായമായി 2205 ലക്ഷം രൂപയുമാണ് സർക്കാർ 2025-2026 സാമ്പത്തിക വർഷത്തെ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. സർക്കാർ ധനസഹായം ഉൾപ്പെടെ പദ്ധതിയേതര ഇനത്തിൽ 8157.23 ലക്ഷം രൂപയും പദ്ധതിയിനത്തിൽ 2838 ലക്ഷം രൂപയും വരുമാനം പ്രതീക്ഷിക്കുന്നു. പദ്ധതിയിനത്തിൽ 2838 ലക്ഷം രൂപയുടെയും പദ്ധതിയേതരയിനത്തിൽ 9613 ലക്ഷം രൂപയുടെയും ചെലവുകളും ബജറ്റ് വിഭാവനം ചെയ്യുന്നു. വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി അധ്യക്ഷയായിരുന്നു.