Header 1 vadesheri (working)

സംസ്‌കൃത സര്‍വകലാശാല : രജിസ്ട്രാർക്ക് യാത്രയയപ്പ് നൽകി

Above Post Pazhidam (working)

കാലടി : ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ രജിസ്ട്രാർ സ്ഥാനത്ത് നിന്നും വിരമിക്കുന്ന പ്രൊഫ. എം. ബി. ഗോപാലകൃഷ്ണന് സ‍ർവ്വകലാശാല സമൂഹം യാത്രയയപ്പ് നൽകി. കാലടി മുഖ്യക്യാമ്പസിലെ യൂട്ടിലിറ്റി സെന്ററിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി അധ്യക്ഷയായിരുന്നു. വൈസ് ചാൻസല‍ർ പ്രൊഫ. എം. വി. നാരായണൻ ഉപഹാര സമർപ്പണം നടത്തി, മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.

First Paragraph Rugmini Regency (working)

സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. പി. വി. രാമൻകുട്ടി, ഡോ. എം. മണിമോഹനൻ, ഡോ. സി. എം. മനോജ്കുമാർ, ഡോ. കെ. എം. അനിൽ, ഫിനാൻസ് ഓഫീസറുടെ ചുമതല വഹിക്കുന്ന എസ്. ശ്രീകാന്ത്, സ്റ്റുഡന്റ്സ് സർവീസസ് ഡയറക്ടർ ഡോ. പി. ഉണ്ണികൃഷ്ണൻ, ജോയിന്റ് രജിസ്ട്രാർ സുഖേഷ് കെ. ദിവാകർ, കെ. കെ. കൃഷ്ണകുമാർ, ഡോ. എം. സത്യൻ, എസ്. ജെ. ജെയിംസ്, ഒതയോത്ത് സുനിൽകുമാർ, ഷാഫി എന്നിവർ പ്രസംഗിച്ചു. രജിസ്ട്രാ‍ർ പ്രൊഫ. എം. ബി. ഗോപാലകൃഷ്ണൻ മറുപടി പ്രസംഗം നടത്തി.

Second Paragraph  Amabdi Hadicrafts (working)