Header 1 vadesheri (working)

സംസ്കൃത സർവ്വകലാശാലയിൽ ഡോക്ടർ, നഴ്സ് ഒഴിവുകൾ .

Above Post Pazhidam (working)

കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ ഹെൽത്ത് സെന്ററിൽ ഡോക്ടർ, നഴ്സ് തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നതിനായി മെയ് ഒൻപതിന് രാവിലെ 10.30ന് സർവ്വകലാശാല ആസ്ഥാനത്ത് വച്ച് വാക്ക് – ഇൻ – ഇന്റർവ്യൂ നടത്തുന്നു. ഡോക്ടർ യോഗ്യത – കുറഞ്ഞ യോഗ്യത – എം.ബി.ബി.എസ്. പ്രവൃത്തി പരിചയം – അഭികാമ്യം

First Paragraph Rugmini Regency (working)

നഴ്സ് യോഗ്യത – സർക്കാർ/ സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും സർട്ടിഫിക്കറ്റ് ഇൻ ജനറൽ നഴ്സിംഗ് ആന്റ് മിഡ് വൈഫറി (3 വർഷ കോഴ്സ്) യോഗ്യത നേടിയിരിക്കണം. കൂടാതെ കേരള നഴ്സിംഗ് ആന്റ് മിഡ് വൈഫ് കൗൺസിലിൽ സാധുവായ രജിസ്ട്രേഷൻ നിലവിലുണ്ടായിരിക്കണം. പ്രവൃത്തി പരിചയം – അഭികാമ്യം

Second Paragraph  Amabdi Hadicrafts (working)

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടേയും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടേയും അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്നേ ദിവസം രാവിലെ 10ന് സർവ്വകലാശാലാ ആസ്ഥാനത്ത് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.