Header 1 = sarovaram
Above Pot

കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കി വിട്ട് ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജ്

ഗുരുവായൂർ : കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കി വിട്ട് സ്വകാര്യ ലോഡ്ജ് ,
കിഴക്കെ നടയിൽ പെട്രോൾ പമ്പിനു മുന്നിൽ റോഡിലൂടെ സ്വകാര്യ ലോഡ്ജിലെ കക്കൂസ് മാലിന്യം ഒരു ഭയവും കൂടാതെ റോഡിലേക്ക് ഒഴുക്കി വിടുന്നത് .രൂക്ഷമായ ദുർഗന്ധം കാരണം മൂക്ക് പൊത്തിയാണ് നാട്ടുകാർ ഈ വഴി സഞ്ചരിക്കുന്നത് ആയിരങ്ങൾ തൃശൂർ ഭാഗത്തേക്ക് വരുന്നതും, പോവുന്നതുമായ താത്ക്കാലിക ബസ് സ്റ്റോപ്പിലേക്കു കാൽനടയായി പോകുന്ന വഴി കൂടിയാണിത്

Astrologer

കാലങ്ങളായി ഗുരുവായൂരിലെ ലോഡ്ജുകൾ കക്കൂസ് മാലിന്യം കാനയിലേക്ക് ആണ് ഒഴുക്കിയിരുന്നത് . മേൽപാലം നിർമാണത്തിന്റെ ഭാഗമായി കാനകൾ പൊളിച്ചതോടെ മാലിന്യം നേരെ റോഡിലേക്ക് ഒഴുക്കുകയാണ്. ഭരണത്തിന്റെ തണൽ ലഭിക്കുന്നവരിൽ പെട്ട ആളാണ് ലോഡ്ജ് ഉടമ എന്നതിനാൽ നഗര സഭ ആരോഗ്യ വിഭാഗവും കർശന നടപടി എടുക്കാൻ മടിക്കുന്നു

Vadasheri Footer