Post Header (woking) vadesheri

കുന്നംകുളം കക്കാട് പൂട്ടിയിട്ട വീട്ടിൽ മോഷണം, രണ്ട് പേർ അറസ്റ്റിൽ

Above Post Pazhidam (working)

കുന്നംകുളം : കക്കാട് പൂട്ടിയിട്ട വീട്ടിൽ മോഷണം നടത്തിയ 15കാരൻ അടക്കം രണ്ട് പേർ അറസ്റ്റിൽ. ചാവക്കാട് കടപ്പുറം സ്വദേശി മുഹമ്മദ് ഷാഫി (48)യും 15കാരനുമാണ് കുന്നംകുളം പോലീസ് സംഘം മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയത്. കാക്കാട് വാടകക്ക് താമസിക്കുന്ന കോടപാടത്ത് വീട്ടിൽ അധീഷിന്റെ വീട്ടിലാണ് കവർച്ച. പണവും മുക്കാൽ പവനോളം തൂക്കം വരുന്ന മാലയും മൊബൈൽ ഫോണുമാണ് നഷ്ടപ്പെട്ടത്.

Ambiswami restaurant

വീട്ടിലുണ്ടായിരുന്ന സ്ത്രീകൾ സമീപത്തെ കക്കാട് അമ്പലത്തിലേക്കും അദീഷ് പുറത്തും പോയിരിക്കുകയായിരുന്നു. അദീഷ് വീട്ടിലെത്തിയപ്പോൾ വീടിന്റെ മുൻവശത്തായി അപരിചിതനെ സംശയാസ്പദമായ രീതിൽ കണ്ടതോടെ ഇയാളെ ചോദ്യം ചെയ്തിരുന്നു. സമീപത്തെ പറമ്പിലേക്ക് വന്നതാണെന്നാണ് അയാൾ പറഞ്ഞത്. പിന്നീട് വീട് തുറന്നു പരിശോധിച്ചപ്പോഴാണ് വീടിന് പുറകിലെ ജനാല തകർത്ത് അകത്തു കയറി അലമാര കുത്തി തുറന്ന് വസ്ത്രങ്ങൾ വാരിവലിച്ചിട്ട് നിലയിൽ കണ്ടെത്തിയത്.

Second Paragraph  Rugmini (working)

തുടർന്ന് വീട്ടുടമ പുറത്തിറങ്ങി മോഷ്ടാക്കളെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് വീട്ടിൽ നിന്നും നഷ്ടപ്പെട്ട മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്നും പ്രതികളെ പിടികൂടിയത്. ഇതിൽ 15കാരനാണ് മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

Third paragraph