
കൈപ്പമംഗലത്ത് വാഹനാപകടം, എട്ടു പേർ കൊല്ലപ്പെട്ടു

കൊടുങ്ങല്ലൂർ : ദേശീയപാത 66-ൽ കയ്പമംഗലം പനമ്പിക്കുന്നിൽ വാഹനാപകടത്തിൽ എട്ടുപേർക്ക് ദാരുണാന്ത്യം. കാർ ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിലിടിക്കുകയായിരുന്നു.


വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെയാണ് അപകടം. ഏഴുപേർ അപകടസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഒരാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എട്ടുപേരാണ് കാറിലുണ്ടായിരുന്നത്. തമിഴ് നാട് രെജിസ്ട്രേഷൻ കാറാണ് അപകടത്തിൽ പെട്ടത് കാർ പൂർണമായും തകർന്നു പോയി കാർ വെട്ടി പൊളിച്ചാണ് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്.
