Above Pot

‘കാഫിർ’ പോസ്റ്റ്, കെ.കെ.ലതികയെ ഉടൻ അറസ്റ്റു ചെയ്യണം: കെ.കെ.രമ

കോഴിക്കോട്: ‘കാഫിർ’ പോസ്റ്റ് പിൻവലിച്ചതുകൊണ്ട് മാത്രം പ്രശ്നം തീരില്ലെന്നും കെ.കെ.ലതികയെ പൊലീസ് ഉടൻ അറസ്റ്റു ചെയ്യണമെന്നും കെ.കെ.രമ എം.എൽ.എ. യാഥാർഥ്യവുമായി ബന്ധമില്ലാത്ത കാര്യം പങ്കുവച്ചതിലൂടെ സി.പി.എം അണികളെയടക്കം ധാരാളം പേരെ തെറ്റിദ്ധരിപ്പിക്കുകയാണ് ലതിക ചെയ്തത്.ഒരു നാടിനെ മുഴുവൻ വർഗീയമായി വേർതിരിക്കാൻ നേതൃത്വം കൊടുക്കുകയാണുണ്ടായതെന്ന് രമ കുറ്റപ്പെടുത്തി.

Astrologer

ഇതിന്റെ ഉറവിടം കണ്ടെത്താൻ പൊലീസ് തയാറായിരുന്നില്ല. ഇന്നലെവരെ ലതികയുടെ ഫേസ്ബുക്ക് പേജിൽ നിന്നാണ് ഈ വിവരം കൂടുതലായി പങ്കുവെക്കപ്പെട്ടത്. ആധികാരികമായി സി.പി.എമ്മിന്‍റെ ഒരു നേതാവ് പറയുമ്പോൾ അത് വിശ്വസിക്കാൻ അണികളടക്കം ധാരാളംപേരുണ്ടായി. യാഥാർഥ്യവുമായി പുലബന്ധം പോലുമില്ലാത്ത കാര്യമാണവർ പങ്കുവച്ചത്. പൊലീസിനോട് എം.എസ്.എഫ് പ്രവർത്തകൻ അന്വേഷണം ആവശ്യപ്പെട്ടപ്പോൾ തന്നെ അത് അയാളുടെ അറിവോടെ സംഭവിച്ചതല്ലെന്ന് വ്യക്തമായതാണ്. ഞങ്ങൾ ആരെങ്കിലുമാണെങ്കിൽ കേസെടുക്കണമെന്നും അവർ ആണയിട്ട് പറഞ്ഞിരുന്നു.എന്നിട്ടും അത് തിരുത്താനോ പിൻവലിക്കാനോ ശ്രമിച്ചില്ല. ഇത്രയും പ്രശ്നങ്ങൾ ഇവിടെ ഉണ്ടാക്കിയിട്ട് ഇന്ന് പോസ്റ്റ് പിൻവലിച്ചു എന്നു പറയുന്നത് അംഗീകരിക്കാനാവില്ലെന്നും രമ പറഞ്ഞു. ‘കാ​ഫി​ർ’ പ​രാ​മ​ർ​ശ​മു​ള്ള വ്യാ​ജ സ്ക്രീ​ൻ​ഷോ​ട്ട് പ്ര​ച​രി​ച്ച​തി​ലും നി​ർ​മി​ച്ച​തി​ലും എം.​എ​സ്.​എ​ഫ് നേ​താ​വി​ന് പ​ങ്കി​ല്ലെ​ന്ന് പ്ര​ഥ​മ​ദൃ​ഷ്ട്യാ ക​ണ്ടെ​ത്തി​യ​താ​യി പൊ​ലീ​സ് ഹൈ​കോ​ട​തി​യി​ൽ അറിയിച്ചിരിക്കുകയാണ്. ​

പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട എം.​എ​സ്.​എ​ഫ് കോ​ഴി​ക്കോ​ട്​ ജി​ല്ല സെ​ക്ര​ട്ട​റി പി.​കെ. മു​ഹ​മ്മ​ദ് കാ​സി​മി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ ഉ​ൾ​െ​പ്പ​ടെ​യു​ള്ള​വ സൈ​ബ​ർ സെ​ൽ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് ഇ​ത് സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് വ​ട​ക​ര സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. യു.ഡി.എഫ് സ്ഥാ​നാ​ർ​ഥി ഷാ​ഫി പ​റ​മ്പി​ലി​നെ ദീ​നി​യാ​യ മു​സ്​​ലി​മാ​യും ഇ​ട​തു​സ്ഥാ​നാ​ർ​ഥി കെ.​കെ. ശൈ​ല​ജ​യെ കാ​ഫി​റാ​യും ചി​ത്രീ​ക​രി​ച്ച് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ത്തി​യ പ്ര​ചാ​ര​ണം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ഴ്ച​യു​ണ്ടെ​ന്നു​കാ​ട്ടി കാ​സിം ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് പൊലീസിന്റെ​ വി​ശ​ദീ​ക​ര​ണം. ഹ​ര​ജി വീ​ണ്ടും ഈമാസം 28ന്​ ​പ​രി​ഗ​ണി​ക്കാ​ൻ ജ​സ്റ്റി​സ്​ ബെ​ച്ചു കു​ര്യ​ൻ തോ​മ​സ്​ മാ​റ്റിവെച്ചിരിക്കുകയാണ്.

Vadasheri Footer