Post Header (woking) vadesheri

കുരഞ്ഞിയൂർ കടവന്തോട് കുടുംബ സംഗമം നടത്തി.

Above Post Pazhidam (working)

ഗുരുവായൂർ  : ചാവക്കാട് മേഖലയിലെ അതിപുരാതന കുടുംബങ്ങളിലൊന്നായ കുരഞ്ഞിയൂര്‍ കടവാന്തോട് മഹാ കുടുംബ സംഗമം എൻ കെ അക്ബർ എം എൽ എ ഉത്ഘാടനം ചെയ്തു.എടക്കഴിയൂര്‍ അറോറ ഹാളില്‍ നടന്ന സംഗമത്തിൽ ഫാമിലി അസോസിയേഷൻ പ്രസിഡന്റ് അബ്ദുല്‍ഗഫൂര്‍ അധ്യക്ഷത വഹിച്ചു .

First Paragraph Jitesh panikar (working)

സാഹിത്യകാരന്‍ പി.സുരേന്ദ്രന്‍ മുഖ്യ പ്രഭാഷണം  നടത്തി.പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുരേന്ദ്രന്‍ മുഖ്യാതിഥി ആയി.  പഞ്ചായത്ത് അംഗങ്ങൾ  ആയ  ജസ്‌ന ഷജീർ,ഷൈജ ദിനേശൻ, ഉസ്മാൻ കടവന്തോട്,അഹമദ് കുഞ്ഞി കടവന്തോട്, അബൂബക്കർ കടവന്തോട് തുടങ്ങിയവര്‍ സംസാരിച്ചു. അബ്ദുൽ ബഷീർ സ്വാഗതവും. ലിയാഖത് അലിഖാൻ നന്ദിയും പറഞ്ഞു.