ചാവക്കാട്: കടപ്പുറം നോളി റോഡില്‍ ഓല മേഞ്ഞ വീടിന് തീപിടിച്ച് വീട് പൂര്‍ണമായും കത്തിനശിച്ചു. നോളി റോഡ് പുതുവീട്ടില്‍ ആരിഫയുടെ വീടാണ് കത്തി നശിച്ചത്. വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. കുറച്ചു മാസങ്ങളായി വീട്ടിലാരും താമസമില്ലായിരുന്നു.
റോഡിലെ ചവറില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് സംശയിക്കുന്നു. തൊട്ടടുത്ത കൊച്ചിക്കാരന്‍ പരേതനായ ഷാഹുല്‍ഹമീദ്, റസിയ എന്നിവരുടെ വീടിനും തീപിടിച്ചെങ്കിലും നാട്ടുകാരും ഗുരുവായൂരില്‍നിന്നും കുന്നംകുളത്തുനിന്നുമുളള അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് തീ അണച്ചു.