Post Header (woking) vadesheri

കടപ്പുറം ഗ്രാമ പഞ്ചായത്തിൽ അക്ഷര സാഗരം

Above Post Pazhidam (working)

ചാവക്കാട് : കടപ്പുറം ഗ്രാമ പഞ്ചായത്തിൽ അക്ഷര സാഗരം പദ്ധതി ത്തരംഭിച്ചു. മുനക്കക്കടവ് സെന്റർ മദ്രസ്സയിൽ നടന്ന ചടങ്ങിൽ കടപ്പും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ബഷീർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൻ ഷംസിയ തൗഫീഖ് അദ്ധ്യക്ഷയായി. തീരദേശ പ്രദേശങ്ങളിൽ സാക്ഷരതാ പ്രവർത്തനങ്ങൾ നടത്തി നിരക്ഷരരയായ ഒരാൾ പോലും ഇല്ലാതെയാക്കുകയും സംസ്ഥാന ഗവൺമെന്റ് നടത്തുന്ന തുല്യതാ പരീക്ഷകൾക്ക് യോഗ്യരാക്കുക എന്നതുമാണ് പദ്ധതിയുടെ ലക്ഷ്യം. സാക്ഷരല്ലാത്ത മുതിർന്ന പൗരൻമാരെയാണ് പ്രധാനമായും പദ്ധതിക്കായി തെരെഞ്ഞെടുക്കുന്നത്. വാർഡ് മെമ്പർ പി.എ.അഷ്ക്കറലി മുഖ്യ അതിഥിയായി.പ്രേരക് കെ.കെ.കനകവല്ലി സ്വാഗതവും എൻ.കെ.ഗീത നന്ദിയും പറഞ്ഞു.

Ambiswami restaurant