Post Header (woking) vadesheri

പകല്‍ വീടും അങ്കണവാടിയും നാട്ടുകാര്‍ക്ക് സമ്മാനിച്ച് കടപ്പുറം പഞ്ചായത്ത്

Above Post Pazhidam (working)

ചാവക്കാട് : കടപ്പുറം ഗ്രാമപഞ്ചായത്തില്‍ തൊട്ടാപ്പ് പതിനാലാം വാര്‍ഡില്‍ പണി കഴിപ്പിച്ചിട്ടുള്ള പകല്‍ വീടിന്റേയും (പൈതൃക ഭവന്‍) അങ്കണവാടിയുടേയും (നമ്പര്‍ 17) ഉദ്ഘാടനം ടി. എന്‍. പ്രതാപന്‍ എംപി നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 28 ലക്ഷം ചിലവില്‍ കെട്ടിടം പണി പൂര്‍ത്തീകരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വി. ഉമ്മര്‍ കുഞ്ഞി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. മുഷ്ത്താക്കലി മുഖ്യാഥിതിയായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഹസീന താജുദ്ധീന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീബ രതീഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി. എം.മനാഫ്, കെ. ഡി. വീരമണി, മെമ്പര്‍മാരായ പി. എം. മുജീബ്, മൂക്കന്‍ കാഞ്ചന, എം. കെ. ഷണ്‍മുഖന്‍, ഷാലിമ സുബൈര്‍, പി. എ. അഷ്‌ക്കറലി, റഫീഖ ടീച്ചര്‍, ഷൈല മുഹമ്മദ്, സെക്രട്ടറി ടി. കെ. ജോസഫ് എന്നിവര്‍ പങ്കെടുത്തു. കോവിഡ് 19 പ്രോട്ടോകോള്‍ പാലിച്ചാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്.

Ambiswami restaurant