Post Header (woking) vadesheri

ചാവക്കാട് സ്വദേശി ഷാർജയിൽ കടലിൽ മുങ്ങി മരിച്ചു

Above Post Pazhidam (working)

ദുബൈ : മലയാളി യുവാവ് ഷാര്‍ജ ഹംരിയ കടലില്‍ മുങ്ങി മരിച്ചു. ചാവക്കാട് വടക്കേകാട് ഞമനങ്ങാട് പരേതനായ അബൂബക്കറിന്‍റെ മകന്‍ മുഹമ്മദ് എമിലാണ് (24) മരിച്ചത്. ഫുജൈറയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ഏഴ് മാസമായി ജോലി ചെയ്തു വരികയായിരുന്നു.ബുധനാഴ്ച്ച പുലര്‍ച്ചെ കുടുംബാംഗങ്ങളോടൊപ്പം ഹംരിയ കടലില്‍ കുളിക്കാനിറങ്ങിയ മുഹമ്മദ് എമിലിനെ കാണാതാവുകയായിരുന്നു. അധികൃതരുടെ സഹായത്തോടെ നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടത്തെുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.യൂനിവേഴ്സിറ്റി ആശുപത്രി മോര്‍ച്ചറയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും. ശഫിജയാണ് മാതാവ്. ഹെല്‍മിന്‍, ഹിബ എന്നിവര്‍ സഹോദരങ്ങള്‍.”,
ചാവക്കാട് സ്വദേശി ഷാർജയിൽ കടലിൽ മുങ്ങി മരിച്ചു

Ambiswami restaurant

Second Paragraph  Rugmini (working)