Post Header (woking) vadesheri

കടയുടെ മുന്നിലിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്ത കട ഉടമയെ തല്ലിക്കൊന്നു

Above Post Pazhidam (working)

Ambiswami restaurant

Second Paragraph  Rugmini (working)

ചാവക്കാട്: കടയുടെ മുന്നിലിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്ത കട ഉടമയെ തല്ലിക്കൊന്നു. .അകലാട് ബദര്‍പള്ളി സൈക്കിൾ ഷോപ്പ് ഉടമ കുന്നമ്പത്ത് കോഞ്ചാടത്ത് മുഹമ്മദാലിയാണ് (65) മരിച്ചത്. സംഭവത്തിലെ പ്രതി അകലാട് കുന്നമ്പത്ത് കുരിക്കളകത്ത് ഷഫീഖിനെ യാന്ന് (30) വടക്കേകാട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.ഞായറാഴ്ച്ച രാത്രി എട്ടോടെയാണ് സംഭവം.

Third paragraph

ദേശീയപാതയോരത്ത് മുഹമ്മദലിയുടെ വീടിന്റെ മുൻഭാഗത്താണ് സൈക്കിൾ ഷോപ്പ്. കടയുടെ മുന്നില്‍ ഷഫീഖും തമിഴ്നാട് സ്വദേശിയായ മുരുകനും മദ്യപിക്കുന്നതിനെ മുഹമ്മദാലി ചോദ്യം ചെയ്തു. തുടര്‍ന്നുള്ള വാക്കുതര്‍ക്കമാണ് മര്‍ദ്ദനത്തിൽ കലാശിച്ചത്.

ഞായറാഴ്ച്ച ഉച്ചക്ക് ഷഫീഖും ഏതാനും പേരും ചേര്‍ന്ന് ഇവിടെ ഇരുന്ന് മദ്യപിച്ചിരുന്നു. ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്നും ഷഫീഖും മുഹമ്മദാലിയും തമ്മില്‍ വാക്കുതര്‍ക്കം തര്‍ക്കം ഉണ്ടായിരുന്നു. മുഹമ്മദലിയുടെ മൃതദേഹം ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍.