Above Pot

“കെ വി സുരേഷ് പാലിയേറ്റിവ് സെന്റർ” നാളെ ജ്യോതിസിൽ പ്രവർത്തനം തുടങ്ങും

ചാവക്കാട് : മണത്തല ബേബി റോഡിലെ കിടപ്പ് രോഗികൾക്ക് ആശ്രയമായ . കെ വി സുരേഷ് പാലിയേറ്റിവ് കെയർ നാളെ രാവിലെ 11.30 നു വിളക്ക് കൊളുത്തി പുതിയ കെട്ടിടത്തിൽ (ജ്യോതിസിൽ) പ്രവർത്തനം ആരംഭിക്കും .കഴിഞ്ഞ മാർച്ച് 15 ന് പ്രസക്തി വായന ശാലയിൽ കെട്ടിടത്തിൽപ്രവർത്തനം തുടങ്ങിയ സ്ഥാപനമാണ് ബേബി റോഡ് സരസ്വതി സ്‌കൂളിന് സമീപമുള്ള പുതിയ കെട്ടിടത്തിലേക്ക് മാറുന്നത് .

First Paragraph  728-90

Second Paragraph (saravana bhavan

എം എൽ എ എൻ കെ അക്ബർ , മുൻ എം എൽ എ കെ വി അബ്ദുൽ ഖാദർ നഗരസഭ ചെയർ മാൻ ഷീജാ പ്രശാന്ത് , ഗുരുവായൂർ എ സി പി കെ ജി സുരേഷ് ,ചാവക്കാട് സി ഐ , സെൽവരാജ് , നഗരസഭ സെക്രട്ടറി കെ ബി വിശ്വനാഥൻ, ഐ എം എ പ്രസിഡന്റ് ജിജു കണ്ടരാശ്ശേരി എന്നിവരും സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, മാധ്യമ രംഗത്തുള്ളവരും ചടങ്ങിൽ സംബന്ധിക്കും.

പിതൃ സഹോദര പുത്രൻ കിടപ്പിലായപ്പോൾ വാങ്ങിയ ആശുപത്രി കട്ടിലും , എയർ ബെഡും മറ്റു സാധനങ്ങളും അദ്ദേഹത്തിന്റെ മരണ ശേഷം എന്ത് ചെയ്യുമെന്ന അന്വേഷണമാണ് പാലിയേറ്റിവ് രംഗത്തേക്കുള്ള കടന്നു വരവിന് തുടക്കം കുറിച്ചതെന്ന് കെ വി സുരേഷ് പറഞ്ഞു . നിലവിൽ നഗര സഭയിലെ 24, 25 എന്നീ വാർഡുകളിലെ കിടപ്പു രോഗികൾക്കാണ് പരിചരണം നൽകുന്നത് മൂന്ന് ജീവനക്കാരും ഉണ്ട് 40,000 രൂപ പ്രതിമാസം ചിലവ് വരുന്നുണ്ട് .

പുതിയ കെട്ടിടത്തിൽ ഫിസിയോ തൊറാപ്പി ചെയ്യാനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട് ഇതിനായി രണ്ടു പേരെ കൂടി നിയമിക്കും . ചെന്നൈയിൽ വ്യവസായി ആയ സുരേഷ്, അദ്ദേഹത്തിന്റെ വരുമാനത്തിൽ നിന്നുമുള്ള തുക ഉപയോഗിച്ച് നടത്തുന്ന പാലിയേറ്റിവ് കെയർ സെന്ററിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് കെ പി ആർ ബാബുവിന്റെ നേതൃത്വത്തിൽ ഒരു കമ്മറ്റിയെ നിയമിച്ചിട്ടുണ്ട്