Post Header (woking) vadesheri

കെ.എസ്.എസ്.പി .എ വാർഷിക സമ്മേളനം.

Above Post Pazhidam (working)

ഗുരുവായൂർ :കെ.എസ്.എസ്.പി .എ .ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം . കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് ഉദ്ഘാടനം ചെയ്തു, മലേഷ്യൻ ടവറിൽ നടന്ന സമ്മേളനത്തിൽ പ്രസിഡൻറ് കുര്യാക്കോസ് വി.വി അധ്യക്ഷത വഹിച്ചു .സംസ്ഥാന കേന്ദ്ര കമ്മിറ്റി അംഗം എം.എഫ് ജോയ് മുഖ്യ പ്രഭാഷണം നടത്തി മണ്ഡലം പ്രസിഡണ് ഒ.കെ. ആർ.മണികണ്ഠൻ, മുനിസിപ്പൽ കൗൺസിലർ കെ.പി.എ .റഷീദ്, സംസ്ഥാന കമ്മിറ്റി അംഗം വി.കെ ജയരാജൻ, ജില്ലാ ഭാരവാഹികളായ കെ.ഗിരീന്ദ്ര ബാബു,പി.ഐ ലാസർ , തോംസൺ വാഴപ്പിള്ളി, വി.പി ഹരിഹരൻ, പി. മുകുന്ദൻ, കെ.പി. പോളി എന്നിവർ സംസാരിച്ചു

Ambiswami restaurant

ഡി എ കുടിശ്ശിക 22 ശതമാനം എത്രയും വേഗം വിതരണം ചെയ്യുക ,പെൻഷൻ പരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കുക, മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക തുടങ്ങിയ പ്രമേയങ്ങൾ യോഗം പാസാക്കി.
സർവീസ് പെൻഷൻകാരുടെ അവകാശങ്ങൾ നിരന്തരമായി നിഷേധിക്കുന്ന സർക്കാരിൻ്റെ നടപടിയിൽ യോഗം ശക്തമായ പ്രതിഷേധ രേഖപ്പെടുത്തി. .
പുതിയ ഭാരവാഹികൾ പ്രസിഡണ്ട് :വി.വി. കുരിയാക്കോസ്,
സെക്രട്ടറി : അനിൽ
ട്രഷറർ : കെ.പി.ആർ വാസന്തി

Second Paragraph  Rugmini (working)