Post Header (woking) vadesheri

കെ എസ് ആർ ടി സി യും മീൻ ലോറിയും കൂട്ടിയിടിച്ചു.

Above Post Pazhidam (working)

കുന്നംകുളം : പന്നിത്തടത്ത് കെഎസ്ആര്‍ടിസി ബസും മീന്‍ ലോറിയും കൂട്ടിയിടിച്ച് ബസ് ഡ്രെവറും കണ്ടക്ടറും ഉള്‍പ്പടെ പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസും കുന്നംകുളത്ത് നിന്ന് വരികയായിരുന്ന മീന്‍ ലോറിയുമാണ് കൂടിയിടിച്ചത്.

Ambiswami restaurant

വാഹനങ്ങള്‍ ഇടിച്ച് കയറി രണ്ട് കടകളും തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റ മുഴുവന്‍ ആളുകളേയും കുന്നംകുളത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്.