
കെ എസ് ദാസൻ അനുസ്മരണം

ചാവക്കാട് : മുതിർന്ന കോൺഗ്രസ് നേതാവും മത്സ്യത്തൊഴിലാളി കോൺഗ്രസ് തൃശ്ശൂർ ജില്ലാ പ്രസിഡന്റുമായിരുന്ന കെഎസ് ദാസൻ്റെ 26-ാം ചരമ വാർഷികം കടപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അതിവിപുലമായി ആചരിച്ചു.

തൃശ്ശൂർ തീരദേശ മേഖലയിൽ മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനും, തീരദേശ വാസികളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് ആവശ്യമായിട്ടുള്ള പ്രവർത്തനത്തിനും നേതൃത്വം കൊടുത്ത വ്യക്തിയായിരുന്നു കെ. എസ്. ദാസൻ എന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് എ. എം. അലാവുദ്ദീൻ പറഞ്ഞു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നളിനാക്ഷൻ ഇരട്ടപ്പുഴ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ. ഡി. വീരമണി, ഫൈസൽ ചാലിൽ, മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി. മുസ്താഖ് അലി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ കെ. എം ഇബ്രാഹിം, പി. എ. നാസർ, ആച്ചി ബാബു, പി. കെ. നിഹാദ്, കെ. കെ വേദുരാജ്, സി. എസ് രമണൻ, മിസിരിയ മുസ്താഖ് അലി, കാഞ്ചന മൂക്കൻ, ഒ വി വേലായുധൻ, പി എ സലീം എന്നിവർ പ്രസംഗിച്ചു
