Post Header (woking) vadesheri

കെ.രവീന്ദ്രൻ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ്

Above Post Pazhidam (working)

കൊച്ചി: കൊച്ചിന്‍ ദേവസ്വം ബോര്ഡ് പ്രസിഡന്റായി കെ രവീന്ദ്രനെ നിയമിച്ചു. സിപിഎം ജില്ലാ കമ്മിറ്റി അംഗവും കര്ഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറിയുമാണ്. കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്ഫെയര്‍ ബോര്ഡ് അംഗം, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്ഡ് അംഗം എന്നീ നിലകളിലും പ്രവര്ത്തിച്ചിട്ടുണ്ട്.

Ambiswami restaurant


കൂര്ക്കഞ്ചേരി സർവീസ് സഹകരണ ബാങ്കില്‍ നിന്ന് അസിസ്റ്റന്റ് സെക്രട്ടറിയായാണ് വിരമിച്ചത്. ഭാര്യ: ശ്രീപാര്വ്വിതി (റിട്ട. നേഴ്‌സ്).മക്കള്‍: ശ്രീനാഥ്, കിരണ്‍. മരുമക്കള്‍:ഡോ. വൃന്ദ, അഞ്ജു