പാരിസ്ഥിതിക, സാമൂഹ്യ പഠനം നടത്താതെ മുന്നോട്ട് പോയാൽ കെ റെയിൽ പദ്ധതിയെ എതിർക്കും : വി ഡി സതീശൻ
തൃശൂർ: പാരിസ്ഥിതിക പഠനം നടത്താതെയും സാമൂഹ്യ പഠനം നടത്താതെയും ഏകപക്ഷിയമായി കെറെയിൽ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോയാൽ ജനങ്ങളോടൊപ്പം നിന്ന് അതിനെ എതിർക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. യു.ഡി.എഫ്. ജില്ലാ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ്. ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി അധ്യക്ഷത വഹിച്ചു.
സംസ്ഥാന കൺവീനർ എം.എം. ഹസ്സൻ, ടി.എൻ. പ്രതാപൻ എം.പി, ബെന്നി ബഹന്നാൻ എം.പി, ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, ജില്ലാ കൺവീനർ കെ. ആർ. ഗിരിജൻ, ഫോർവേർഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ, കെ.എസ്. ഹംസ, തോമസ് ഉണ്ണിയാടൻ, ആർ.വി. അബ്ദുൾറഹീം, സലിം പി. മാത്യു, ജോസഫ് കുര്യൻ, പദ്മജ വേണുഗോപാൽ, ടി.യു. രാധാകൃഷ്ണൻ, അനിൽ അക്കര, ഒ. അബ്ദുൾറഹ്മാൻകുട്ടി, എം.പി. വിൻസെന്റ്, പി.എ. മാധവൻ, ടി.വി. ചന്ദ്രമോഹൻ, സി.വി. കുരിയാക്കോസ്, പി.എം. ഏലിയാസ്, പി.ആർ.എൻ. നമ്പീശൻ, മാർട്ടിൻ പോൾ, മനോജ് ചിറ്റിലപ്പിള്ളി, കെ.സി. കാർത്തികേയൻ, കെ.എൻ. പുഷ്‌പാംഗദൻ, സുനിൽ അന്തിക്കാട്, ഐ.പി. പോൾ, അഡ്വ. ജോസഫ് ടാജറ്റ്, എം.എ. റഷീദ് തുടങ്ങിയവർ സംസാരിച്ചു