കെ രാധാകൃഷ്ണന് ദേവസ്വം ,ആർ ബിന്ദുവിന് ഉന്നത വിദ്യാഭ്യാസം
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് തീരുമാനമായതായി സൂചന. ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. ഔദ്യോഗിക പ്രഖ്യാപനം ഇന്നു വൈകുന്നേരത്തോടെ ഉണ്ടാകും.
തൃശൂരിൽ നിന്നുള്ള രണ്ട് മന്ത്രിമാരിൽ കെ രാധാകൃഷ്ണന് ദേവസ്വം വകുപ്പും , ആർ ബിന്ദുവിന് ഉന്നത വിദ്യാഭ്യാസ വകുപ്പും നൽകി
. പൊതുമരാമത്ത് മുഹമ്മദ് റിയാസിനുമാണ് നൽകുക. ധനമന്ത്രിയായി കെ.എന്‍ ബാലഗോപാല്‍ . പി. രാജീവ് വ്യവസായ മന്ത്രിയാകുമ്പോൾ ആരോഗ്യമന്ത്രിയുടെ കസേരയിലേക്ക് വീണ ജോർജും എത്തും. വി. ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രിയാകും.
വി.എൻ വാസവന് സഹകരണ രജിസ്ട്രേഷനും നല്കാൻ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകൾ. . ഗതാഗതം എൻസിപിയിൽ നിന്നു മാറ്റി ജനാധിപത്യ കേരള കോൺഗ്രസിന്റെ ആന്റണി രാജുവിന് നൽകി
സിപിഎം കൈകാര്യം ചെയ്തിരുന്ന വൈദ്യുതി വകുപ്പ് ജെഡിഎസിലെ കെ കൃഷ്ണൻ കുട്ടിക്ക് വിട്ടു നൽകി . ഐഎൻഎൽ എംഎൽഎ അഹമ്മദ് ദേവർകോവിലിന് തുറമുഖ വകുപ്പ് നൽകി ജലസേചന വകുപ്പ് കേരള കോൺഗ്രസ് എമ്മിലെ റോഷി അഗസ്റ്റിനും ലഭിക്കും.
കണ്ണൂരിൽ നിന്നുള്ള സിപിഎമ്മിന്റെ മുതിർന്ന നേതാവ് എം.വി. ഗോവിന്ദൻ (തദ്ദേശം, എക്സൈസ്), സജി ചെറിയാൻ (ഫിഷറീസ്, സാംസ്കാരികം), വി. അബ്ദുറഹ്മാൻ (ന്യൂനപക്ഷക്ഷേമം, പ്രവാസികാര്യം). എ.കെ. ശശീന്ദ്രൻ (വനം) എന്നിങ്ങനെയാണ് മറ്റു വകുപ്പുകളിലെ മന്ത്രിമാർ.