Post Header (woking) vadesheri

സ്വർണകൊള്ള, കെ പി ശങ്കര ദാസിനെ ജയിലിലേക്ക് മാറ്റി.

Above Post Pazhidam (working)

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതി കെ പി ശങ്കരദാസിനെ ജയിലിലേക്ക് മാറ്റി. ദേഹാസ്വാസ്ഥ്യം കാരണം ചികിത്സയിലായിരുന്ന ശങ്കരദാസിനെ മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് പിന്നാലെയാണ് നീക്കം. ശങ്കര്‍ദാസിന് ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഇതോടെയാണ് ശങ്കരദാസിനെ ജയിലിലെ ആശുപത്രി സെല്ലില്‍ പ്രവേശിപ്പിച്ചത്

Ambiswami restaurant

.ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സമയം മുതല്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ശങ്കരദാസിന്റെ ആരോഗ്യനിലയില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. ശങ്കര്‍ദാസിന്റെ അറസ്റ്റ് വൈകിക്കുന്നതില്‍ പ്രത്യേക അന്വേഷണസംഘം ഹൈക്കോടതി വലിയ വിമര്‍ശനവും ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ശങ്കരദാസിന്റെ അറസ്റ്റ്

കേസില്‍ കോടതി ശങ്കരദാസിനെ റിമാന്‍ഡ് ചെയ്തതോടെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. ശങ്കരദാസിനെ ജയിലിലേക്ക് മാറ്റാനാവില്ലെന്നും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിന് തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നത്. നിലവില്‍ ശങ്കരദാസിന് ആരോഗ്യപ്രശ്നങ്ങളില്ലെന്നും ജയിലിലേക്ക് മാറ്റാമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതിന് പിന്നാലെയാണ് ഇയാളെ സെന്‍ട്രല്‍ ജയിലിലേക്കെത്തിക്കുന്നത്.

Second Paragraph  Rugmini (working)