Post Header (woking) vadesheri

കെ പി എസ് ടി എ ജില്ല സമ്മേളനം വെള്ളി-ശനി ദിവസങ്ങളില്‍ ഗുരുവായൂരില്‍

Above Post Pazhidam (working)

ഗുരുവായൂര്‍: കേരള പ്രദേശ് സ്‌ക്കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ റവന്യു ജില്ല സമ്മേളനം വെള്ളി-ശനി ദിവസങ്ങളില്‍ ഗുരുവായൂരില്‍ നടക്കു മെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് റൂറൽ ബാങ്ക് ആഡിറ്റോറിയത്തിൽ ഗുരുവന്ദനത്തോടെ സമ്മേളനം ആരംഭിക്കും ചടങ്ങിൽ ജില്ലാ കെ സി റെജി അധ്യക്ഷത വഹിക്കും . മുൻ എം എൽ എ ടി വി ചന്ദ്രമോഹൻ മുഖ്യ പ്രഭാഷണം നടത്തും .

Ambiswami restaurant

ശനിയാഴ്ച രാവിലെ ഇന്ദിരാഗാന്ധി ടൗൺ ഹാളിൽ ശനിയാഴ്ച രാവിലെ 8.30ന് രജിസ്‌ട്രേഷൻ ആരംഭിക്കും തുടർന്ന് 9.30 ന് പ്രതി നിധി സമ്മേളനം ആരംഭിക്കും .10.30 നടക്കുന്ന ഉത്ഘാടന സമ്മേളനം ടി.എന്‍. പ്രതാപന്‍ എം.പി ഉദ്ഘാടനം ചെയ്യും ഉച്ചക്ക് 130 ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം ഡി സി സി പ്രസിഡന്റ് ജോസ് വള്ളൂർ ഉൽഘാടനം ചെയ്യും , ജില്ലാപഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോസഫ് ടാജറ്റ് ഉപ ഹാര സമർപ്പണം നടത്തും

Second Paragraph  Rugmini (working)

3.30ന് നടക്കുന്ന സമാപന സമ്മേളനം സി.എ. ഗോപപ്രതാപന്‍ ഉദ്ഘാടനം ചെയ്യും. ബിജോയ് എരണേഴത്ത് അദ്ധ്യക്ഷത വഹിക്കും ഉദ്ഘാടന സമ്മേളനത്തിലും, സമാപന സമ്മേളനത്തിലും കേരള പ്രദേശ് സ്‌ക്കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷനിലെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത കെ.പി.എസ്.ടി.എ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം വി.പി. ഹരിഹരന്‍, സി.ജെ. റെയ്മണ്ട്, സി.ആര്‍. ജീജോ, കെ.പി. ഉദയന്‍ എന്നിവര്‍ അറിയിച്ചു

Third paragraph