Madhavam header
Above Pot

കെ മുരളീധരൻ വോട്ട് തേടി ചാവക്കാട് കോടതിയിൽ

ചാവക്കാട് : യു ഡി എഫ് സ്ഥാനാർഥി കെ മുരളീധരൻ വോട്ട് അഭ്യർത്ഥിച്ചു ചാവക്കാട് കോടതിയിൽ എത്തി . സബ് കോടതി , മുൻസിഫ് കോടതി , മജിസ്ട്രേറ്റ് കോടതി ജീവനക്കാരോട് , അഭിഭാഷകരോടും വോട്ട് അഭ്യർഥിച്ചു. ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ചാവക്കാട് യൂണിറ്റാണ് പരിപാടി സംഘ ടിപ്പിച്ചത് .

Astrologer

സ്ഥാനാർത്ഥിയെ ഷാൾ അണിയിച്ചു വരവേറ്റു . ലയേഴ്സ് കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ് തേർളി അശോകന്റെ അധ്യക്ഷതയിൽ ഭാരവാഹികളായ അനിഷ ശങ്കർ , ഫരീദാബാനു, ഷൈൻ മനയിൽ , കെ ബി ഹരിദാസ് , കുഞ്ഞുമുഹമ്മദ് , ഫ്രെഡി പയസ് , ജൂലി ജോർജ് , അഹമ്മദ് ഷിബിൻ , ബിജു വലിയപറമ്പിൽ എന്നിവർ നേതൃത്വം നൽകി .

Vadasheri Footer