Header 1 = sarovaram
Above Pot

നഗരസഭ ജീവനക്കാരുടെ ശമ്പളവും ,പെൻഷനും സർക്കാർ ഏറ്റെടുക്കണം : കെ. എം.സി. എസ്. എ

ഗുരുവായൂർ: നഗരസഭ ജീവനക്കാരുടെ ശമ്പളവും ,പെൻഷനും സർക്കാർ ഏറ്റെടുക്കണമെന്നും, പങ്കാളിത്ത പെൻഷൻ അപാകതകൾ പരിഹരിക്കണമെന്നും കെ എം.സി .എസ് .എ ഗുരുവായൂർ നഗരസഭ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കൂടാതെ ഒന്നാം ഗ്രേഡ് നഗരസഭയായ ഗുരുവായൂർ നഗരസഭയിൽ സ്റ്റാഫ് സ്ട്രംഗ്ത്ത് അടിയന്തിരമായി വർദ്ധിപ്പിക്കേണ്ടതാണെന്നും സമ്മേളനം ആവശ്യപ്പെട്ടു.


8 കോടി രൂപ ഓൺ ഫണ്ട് സർക്കാർ ആദ്യം പ്രഖ്യാപിക്കുകയും, പിന്നീട് വെട്ടിക്കുറച്ച് 5.94 കോടി രൂപയാക്കുകയും ചെയ്തിരിക്കുന്നു. അതു കൊണ്ടു തന്നെ 8 കോടി രൂപയുടെ ടെൻണ്ടർ ചെയ്ത വർക്കുകൾ പൂർത്തീകരിക്കാൻ കഴിയാതെ വരുന്ന സാഹചര്യമാണുള്ളത്.
സ്വാഭാവികമായും ഈ വർക്കുകൾ പൂർത്തീകരിക്കണമെങ്കിൽ നഗരസഭയുടെ തനതു ഫണ്ടുകൂടി ചിലവഴിക്കേണ്ടി വരുന്ന അവസ്ഥയാണിപ്പോൾ ഉള്ളത്. അതു കൊണ്ടു തന്നെ തനതു ഫണ്ട് വക മാറ്റി ചിലവഴിക്കേണ്ടി വരുമ്പോൾ നഗരസഭയുടെ നിത്യനിദാന പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കാനിടയാവുമെന്നും യോഗം വിലയിരുത്തി.

Astrologer


സമ്മേളനം നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡൻ്റ് .. വി കെ സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ കെ എം സി എസ് എ സംസ്ഥാന സെക്രട്ടറി കെ കെ രവീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. കെ പി എ റഷീദ്, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എം മനോജ്, ജില്ലാ സെക്രട്ടറി വി കെ ജോസഫ്, മുൻ ജില്ലാ പ്രസിഡൻ്റ്.പി മുകുന്ദൻ, കെ ശ്രീകുമാർ , ടി കെ സുരേഷ്, എം.എച്ച് ഷാനിത, കെ.കെ ബൈജു, എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി ടി കെ സുരേഷ്കുമാർ ( പ്രസിഡൻ്റ്)
എം യു ഉദയകമാർ (സെക്രട്ടറി) ശ്രി: വി കെ സുരേഷ് (ട്രഷറർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു

Vadasheri Footer