Header 1 = sarovaram
Above Pot

കെ കൃഷ്ണൻകുട്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

തിരുവനന്തപുരം: ജനതാദൾ എസിന്റെ പുതിയ മന്ത്രിയായി കെ കൃഷ്ണൻകുട്ടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സംസ്ഥാന ജലവിഭവ മന്ത്രിയായാണ് കൃഷ്ണന്‍ കുട്ടി ചുമതലയേറ്റത്. വൈകുന്നേരം അഞ്ച് മണിയോട രാജ്ഭവനില്‍ നന്ന ലളിതമായ ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.

മുഖ്യമന്ത്രിയടക്കം മന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു. പാർട്ടി ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം മാത്യു ടി തോമസ് രാജിവച്ചതോടെയാണ് കൃഷ്ണൻകുട്ടിക്ക് മന്ത്രിയാകാൻ അവസരം ലഭിച്ചത്. ചിറ്റൂരിൽ നിന്നുള്ള എംഎൽഎയാണ് കെ.കൃഷ്ണൻകുട്ടി. ആദ്യമായാണ് അദ്ദേഹം മന്ത്രിയാകുന്നത്. നേരത്തെ ജെഡിഎസ് സംസ്ഥാന അധ്യക്ഷനായിരുന്നു അദ്ദേഹം.
സര്‍ക്കാറിന്‍റെ ശബരിമലയിലേതടക്കമുള്ള നിലപാടില്‍ പ്രതിഷേധിച്ച് യുഡിഎഫ് സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചു. അതേസമയം ബിജെപിയുടെ ഏക എംഎല്‍എയായ ഒ രാജഗോപാല്‍ ചടങ്ങില്‍ പങ്കെടുത്തു.

Astrologer

1980,82,91 കാലയളവുകളില്‍ മൂന്ന് വട്ടം ചിറ്റൂരിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ കൃഷ്ണന്‍ കുട്ടി നാലാംവട്ടം നിയമസഭയിലെത്തിയതോടെയാണ് മന്ത്രിസ്ഥാനം തേടിയെത്തിയത്.മുൻ കാലങ്ങളിൽ ഇടതു പക്ഷത്തിന് അധികാരം ലഭിക്കുമ്പോൾ കൃഷ്‌ണൻ കുട്ടി പരാജയപ്പെടും .മന്ത്രിയാകാതിരിക്കാൻ സി പി എമ്മുകാർ തന്നെയാണ് പാലം വലിച്ചിരുന്നത് എന്ന ആക്ഷേപത്തിന് വളരെ പഴക്കമുണ്ട് . കൃഷ്ണൻ കുട്ടിയുടെ പരാജയം കൊണ്ട് മാത്രമാണ് മറ്റു പലർക്കും മന്ത്രി സ്ഥാനത്തേക്ക് എത്താൻ കഴിഞ്ഞിരുന്നത്

1944 ആഗസ്റ്റ് 13ന് ചിറ്റൂര്‍ വിളയോടിയിലെ എഴുത്താണി വീട്ടില്‍ കുഞ്ഞു കുട്ടിയുടെയും ജാനകിയും ജാനകിയുടെയും മകനായി ജനനം. ഇരുപതാം വയസ്സില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി  രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. കെപിസിസി അംഗമായും പെരുമാട്ടി സഹകരണ ബാങ്ക് പ്രസിഡണ്ടായും പാലക്കാട് ജില്ലാ സഹകരണബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗമായും അഗ്രികള്‍ച്ചറല്‍ പ്രോസസിങ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സൊസൈറ്റി അംഗമായും പ്രവര്‍ത്തിച്ചു. ഭാര്യവിലാസിനിയും മക്കളായ ലത, നാരായണന്‍കുട്ടി, അജയന്‍, ബിജു എന്നിവരുമടങ്ങുന്നതാണ് കുടുംബം.

Vadasheri Footer