Above Pot

ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം
.കെ .ജയകുമാറിന്

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം പ്രശസ്ത കവിയും ഗാന രചയിതാവും വിവർത്തകനും ചിത്രകാരനും പ്രഗത്ഭ ഐ എഎസ് ഉദ്യോഗസ്ഥനുമായ .കെ.ജയകുമാറിന് .സമഗ്ര സാഹിത്യ സംഭാവനയ്ക്കാണ് പുരസ്കാരം . അമ്പതിനായിരത്തി ഒന്നു രൂപായും ശ്രീ ഗുരുവായൂരപ്പൻ്റെ ചിത്രം ആലേഖനം ചെയ്ത പത്തു ഗ്രാം സ്വർണ്ണപ്പതക്കവും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ജ്ഞാനപ്പാന പുരസ്കാരം .

First Paragraph  728-90

പൂന്താനത്തിൻ്റെ ജൻമദിനമായ കുംഭമാസത്തിലെ ‘അശ്വതി നാളിൽ ( 2022 മാർച്ച് 6 ഞായറാഴ്ച) വൈകിട്ട് 6ന് മേൽപുത്തൂർ ആഡിറ്റോറിയത്തിൽ ചേരുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ വെച്ച് പുരസ്കാരം .കെ .ജയകുമാറിന് സമ്മാനിക്കും . പതിനേഴാമത്തെ പുരസ്‌കാര ജേതാവാണ് കെ. ജയകുമാർ

Second Paragraph (saravana bhavan

1952 ഒക്ടോബർ 6 -ന് പ്രശസ്ത ചലച്ചിത്രസം‌വിധായകനായ എം. കൃഷ്ണൻ നായരുടെയും സുലോചനയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. ചലച്ചിത്ര സംവിധായകനായ കെ. ശ്രീക്കുട്ടനും (കെ. ശ്രീകുമാർ), കെ. ഹരികുമാറും ഇദ്ദേഹത്തിന്റെ അനുജന്മാരാണ്. കേരള സർവകലാശാലയിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ജയകുമാർ 1978 -ൽ ഐ.എ.എസ്. നേടി. അസിസ്റ്റൻറ് കലക്റ്ററായി സർക്കാർ സർവീസിൽ പ്രവേശിച്ച അദ്ദേഹം കോഴിക്കോട് ജില്ലാ കളക്ടർ, വിനോദസഞ്ചാര വകുപ്പ് ഡയറക്ടർ, വിനോദസഞ്ചാര വകുപ്പ് സെക്രട്ടറി, സാംസ്കാരിക വകുപ്പ് സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എന്നീ തസ്തികകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളസംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്റ്റർ, മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ എന്നീ പദവികളും ജയകുമാർ വഹിച്ചിട്ടുണ്ട്. 2002 മുതൽ 2007 വരെയുള്ള കാലത്ത് അദ്ദേഹം കേന്ദ്ര സാംസ്കാരിക വകുപ്പ് ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചു.

2012 മാർച്ച് 31 -ന് സംസ്ഥാനത്തെ മുപ്പത്തിയാറാമത്തെ ചീഫ് സെക്രട്ടറിയായി കെ. ജയകുമാർ ചുമതലയേറ്റു. അതിന് മുൻപ് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്നു. വിജിലൻസ്, ദേവസ്വം, അന്തർ സംസ്ഥാന നദീജലം, എന്നീ വകുപ്പുകളും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണു പ്രവർത്തിച്ചുവന്നത്. അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മിഷണർ, ശബരിമല മാസ്റ്റർ പ്ലാൻ ചെയർമാൻ, ശബരിമല സ്പെഷ്യൽ ഓഫിസർ, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തു പരിശോധനാ സമിതിയിലെ മേൽനോട്ടക്കാരൻ, സർക്കാർ പദ്ധതികൾ സംബന്ധിച്ചുള്ള ഉന്നതാധികാര സമിതി ചെയർമാൻ എന്നീ ചുമതലകളും ജയകുമാർ വഹിച്ചിരുന്നു. 2012 ഒക്ടോബർ 31 -ന് ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നു വിരമിച്ച അദ്ദേഹം. 2012 നവംബർ 1 -നു തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവ്വകലാശാലയുടെ വൈസ് ചാൻസലറായി സ്ഥാനമേറ്റു. നിലവിൽ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്ന ഐ എം ജി യിൽ ഡയറ്കടർ ആയി പ്രവർത്തിക്കുകയാണ് അദ്ദേഹം

വിദ്യാഭ്യാസകാലം മുതൽക്കേ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കവിതകളും ചലച്ചിത്രഗാനങ്ങളും എഴുതിയിട്ടുള്ള ജയകുമാർ, 1973 -ൽ പ്രസിദ്ധ നടി ഉർവ്വശി ശാരദ നിർമ്മിച്ച്‌ എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത ഭദ്രദീപം എന്ന ചിത്രത്തില്‍ ‘മന്ദാരമണമുള്ള കാറ്റേ…’ എന്ന ഗാനം രചിച്ചുകൊണ്ട്‌ ചലച്ചിത്ര ഗാന രചനാരംഗത്തേയ്ക്ക്‌ കടന്നുവന്നു. 12 വർഷത്തിന് ശേഷം 1985 -ലാണ് അടുത്ത ചിത്രം. പിന്നീട് ഔദ്യോഗിക തിരക്കുകൾക്കിടയിൽ വീണുകിട്ടുന്ന ഇടവേളകളിൽ അദ്ദേഹം എണ്ണത്തിൽ കുറവെങ്കിലും ഗുണത്തിൽ മുന്നിട്ടുനിന്ന പാട്ടുകൾക്ക് തൂലിക ചലിപ്പിച്ചു. രവീന്ദ്രൻ, ജോൺസൺ എന്നീ സംഗീതസംവിധായകരുടെ കൂടെയാണ് ജയകുമാർ കൂടുതൽ ഗാനങ്ങൾക്കുവേണ്ടി ഒന്നിച്ചത്. കവിതാസമാഹാരങ്ങൾ, വിവർത്തനങ്ങൾ, ജീവചരിത്രം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി ഇരുപതോളം കൃതികൾ ജയകുമാർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അർദ്ധവൃത്തങ്ങൾ, രാത്രിയുടെ സാദ്ധ്യതകൾ തുടങ്ങി അഞ്ച് കവിതാസമാഹാരങ്ങൾ മലയാളത്തിലും രണ്ടെണ്ണം ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചു. ടാഗോറിന്റെ ഗീതാഞ്ജലിയും ഖലീൽ ജിബ്രാന്റെ പ്രവാചകനുമടക്കം പല പ്രശസ്ത കൃതികളുടെയും പരിഭാഷകൾ ഇദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകളിൽ പെടുന്നു. വർണ്ണച്ചിറകുകൾ എന്ന കുട്ടികളുടെ സിനിമ രചിച്ചു സംവിധാനം ചെയ്തിട്ടുണ്ട്.

എൺപതിൽപരം മലയാള സിനിമകൾക്കു ഗാനരചന നിർവഹിച്ചു. ഒരു ചിത്രകാരൻ കൂടിയായ ജയകുമാർ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. കുടജാദ്രിയിൽ കുടികൊള്ളും.., നീലക്കുറിഞ്ഞികൾ പൂക്കുന്ന.., സൗപർണ്ണികാമൃത വീചികൾ.., ഹേ…. ഘനശ്യാമമോഹന കൃഷ്ണാ.., പാൽനിലാവിലെ.., ആഷാഢം .പാടുമ്പോൾ., മഞ്ഞിന്റെ മറയിട്ട.., ഇത്രമേൽ മണമുള്ള.. ( രവീന്ദ്രൻ), സായന്തനം നിഴൽ.., ചൂളം കുത്തും.., സൂര്യാംശുവോരോ.., മൂവന്തിയായ്.., സാരംഗി മാറിലണിയും.. (ജോൺസൺ), ചന്ദനലേപ സുഗന്ധം.., കളരിവിളക്ക് തെളിഞ്ഞതാണോ.. (ബോംബെ രവി) എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയ ഗാനങ്ങൾ. കെ ജയകുമാറിന്റെ ഭാര്യയുടെ പേര് മീര. രണ്ടു മക്കൾ ആനന്ദ്, അശ്വതി.