Madhavam header
Above Pot

പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് മറ്റൊരു യുവതിയുമായി ഒളിച്ചോടിയ യുവാവ് അറസ്റ്റിൽ .

ചാവക്കാട് : ഭാര്യയെയും പ്രായപൂർത്തിയാകാത്ത രണ്ടു മക്കളെയും ഉപേക്ഷിച്ച് മറ്റൊരു യുവതിയുമായി ഒളിച്ചോടിയ യുവാവിനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു . തമിഴ്നാട്, കൃഷ്ണഗിരി എം ജി ആർ നഗർ സർദാഖാൻറെ മകൻ റിയാസ് 34നെ യാണ് ചാവക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അനിൽകുമാർ ടി മേപ്പിള്ളി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത് . വർഷങ്ങൾക്ക് മുൻപ് എടക്കഴിയൂരിൽ എത്തി ഇവിടെ നിന്ന് വിവാഹം ചെയ്ത് കുടുംബവുമായി കഴിഞ്ഞിരുന്ന റിയാസ് പഞ്ചവടി സ്വദേശിനിയായ ഫാരിദ എന്ന സ്ത്രീയും അവരുടെ മൂന്ന് കുട്ടികളുമായി തമിഴ് നാട്ടിലേക്കു ഒളിച്ചോടുകയായിരുന്നു . റിയാസിന്റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് തമിഴ്നാട് കൃഷ്ണ ഗിരിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. പിടി കൂടിയ റിയാസിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു അന്വേഷണ സംഘത്തിൽ യു കെ ഷാജഹാൻ , എ എസ് ഐ മാരായ ബാബു , രാജേഷ് , എസ് സി പി ഒ പ്രജീഷ് , വിപിൻ എന്നിവരും ഉണ്ടായിരുന്നു

Vadasheri Footer