ഗുരുവായൂരപ്പന്റെ കൊമ്പൻ ജൂനിയർ മാധവൻകുട്ടി ചെരിഞ്ഞു.
ഗുരുവായൂർ : ഗുരുവായൂരപ്പന്റെ കൊമ്പൻ ജൂനിയർ മാധവൻ കുട്ടി ചെ രിഞ്ഞു 46 വയസായിരുന്നു .തിങ്കളാഴ്ച രാത്രി 10.15 യോടെയാണ് കൊമ്പൻ ചെരിഞ്ഞത് . കഴിഞ്ഞ മൂന്ന് മാസമായി കൊമ്പൻ നീരിൽ ആയിരുന്നു ഈ കഴിഞ്ഞ ആറിനാണ് നീരിൽ നിന്നും അഴിച്ചത് ,
തുടർന്ന് എരണ്ട കെട്ട് ബാധിച്ചു , രണ്ട് ദിവസം കഴിഞ്ഞു എരണ്ടയിൽ ഒരു കഷ്ണം പുറത്തു പോയെങ്കിലും എരണ്ട കെട്ടിൽ തുടരുകയായിരുന്നു. പിന്നീട് ഇന്ന് രാവിലെയാണ് ഒരു കഷ്ണം എരണ്ട പുറത്തു പോയത് . നീരിൽ കഴിഞ്ഞതിനാൽ ആന ഏറെ ക്ഷീണിതനായിരുന്നു തുടർന്ന് എരണ്ട കെട്ടും വന്നതോടെ യാണ് ആനക്ക് ജീവൻ നഷ്ടമായതെന്ന് വെറ്റിനറി ഡോകടർ വിവേക് അഭിപ്രായപ്പെട്ടു . ഇതോടെ ഗുരുവായൂരപ്പന്റെ ഗജ സമ്പത്ത് 41 എണ്ണമായി കുറഞ്ഞു
കോഴിക്കോട് ആരാധന ടൂറിസ്റ്റ് ഹോം ഉടമ വി മാധവമേനോൻ 1981 ജൂൺ പത്തിനാണ് കൊമ്പനെ നടക്ക് ഇരുത്തിയത് . ഇപ്പോൾ 9.9 അടിയാണ് കൊമ്പന്റെ ഉയരം . പി രാജൻ,
കെ സതീശൻ എന്നിവരാണ് കൊമ്പന്റെ പാപ്പാന്മാർ . ചൊവ്വാഴ്ച രാവിലെ വനം വകുപ്പിന്റെ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പതിനൊന്നരയോടെ കോടനാട്ടേക്ക് കൊണ്ട് പോയി പോസ്റ്റ് മാർട്ട ത്തിന് ശേഷം സംസ്കരിക്കും