Above Pot

“ജോലിക്ക് വന്നില്ലെങ്കിലും ശമ്പളം ലഭിക്കും” ഗുരുവായൂർ ദേവസ്വത്തിൽ, പിടിപാട് ഉണ്ടായാൽ മതി.

ഗുരുവായൂർ : ജോലിക്ക് വന്നില്ലെങ്കിലും ഗുരുവായൂർ ദേവസ്വത്തിൽ ശമ്പളം ലഭിക്കും. ഗുരുവായൂർ ദേവസ്വം മേൽപ്പുത്തൂർ സ്മാരക ആയുർവ്വേദ ആശുപത്രിയിൽ ആണ് ജോലിക്ക് വരാതെ ജീവനക്കാരൻ ശമ്പളം പറ്റുന്നതായി പരാതി , ആഴ്ചയിൽ ഒരു ദിവസം വന്നു രജിസ്റ്ററിൽ ഒപ്പ് വെച്ച് പോകുന്നത് കൊണ്ട് 30 കൂടുമ്പോൾ അകൗണ്ടിൽ ശമ്പളം എത്തും , മെഡിക്കൽ ആഫീസറുടെ രഹസ്യ സൂക്ഷിപ്പ് കാരനും ഇടതു പക്ഷ യൂണിയനിൽ പെട്ട ആളായത് കൊണ്ടും ആ ണത്രേ ഒരു ജോലിയും ചെയ്യാതെ ശമ്പളം ലഭിക്കുന്നത് , വനിതാ ജീവനക്കാരോടും വളരെ മോശമായ രീതിയിലാണ് ജീവനക്കാരന്റെ പെരുമാറ്റം , ഇയാളെ ഭയന്ന് പരാതി പറയാൻ പോലും വനിത ജീവനക്കാർ ഭയക്കുകയാണ് .കഴിഞ്ഞ മൂന്നു വർഷമായി ഒരു ജോലിയും ചെയ്യാതെ ശമ്പളം പറ്റാൻ തുടങ്ങിയിട്ട് .

First Paragraph  728-90

Second Paragraph (saravana bhavan

സർക്കാരിൽ തന്നെ വലിയ പിടിയുള്ള ആളായത് മെഡിക്കൽ ആഫീസർക്കെതിരെ നടപടി എടുക്കാൻ ദേവസ്വം അധികൃതർക്കും ഭയമാണ് . ഇവരുടെ കുടുംബത്തിന്റെ ഉടമസ്ഥതിയിൽ ഉള്ള സ്വകാര്യ ആയുർവേദ റിസോർട്ട് സംഘടിപ്പിച്ച അഖിലേന്ത്യാ ആയുർവേദ സെമിനാറിൽ ജില്ലയിലെ ഒരു മന്ത്രിക്കും മന്ത്രിയുടെ ജീവിത പങ്കാളിക്കും ,സ്ഥലം എം എൽ ക്കും മുൻ എംഎൽ എ ക്കും മാത്രമായിരുന്നു ക്ഷണം .തൃശ്ശൂർ എം പി യെ ഒഴിവാക്കുകയും ചെയ്തു .

അത്രക്ക് പാർട്ടി ബന്ധമുള്ള മെഡിക്കൽ ആഫീസർക്കെതിരെ നടപടി എടുക്കാൻ ഭരണ സമിതി തയ്യാറാകില്ല എന്ന ഉത്തമ ബോധ്യമാണ് ഇതിനെല്ലാം കാരണം എന്നാണ് പുറത്തു വരുന്ന വിവരം . ചാവക്കാട് ബീച്ചിലെ ദേവസ്വം ഭൂമിയിലൂടെയാണ് ഈ ആയുർവേദ റിസോർട്ടിലേക്ക് റോഡ് നിർമിച്ചിരിക്കുന്നത് . പ്രതിപക്ഷ നേതാവിന്റെ ഓഫീസിലെ ഉന്നതനും ഇവർക്ക് വേണ്ട പ്പെട്ട ആളാണ് . അത് കൊണ്ട് യു ഡി എഫ് ഭരണം വന്നാലും ഭയപ്പെടേണ്ട കാര്യമില്ലത്രെ