ദുബായിൽ മരണമടഞ്ഞ കോട്ടപ്പുറം ജിതേന്ദ്രൻ കുടുംബ സഹായ ഫണ്ട് കൈമാറി.

Above article- 1

ചാവക്കാട്: ദുബായിൽ മരണമടഞ്ഞ ജിതേന്ദ്രന്റെ കുടുംബ സഹായ ഫണ്ട് പ്രശസ്ത കവി റഫീഖ് അഹമ്മദ് കുടുംബത്തിന് കൈമാറി.
ചാവക്കാട് കോട്ടപ്പുറം സ്വദേശിയായിരുന്ന ജിതേന്ദ്രൻ 2020 ഏപ്രിൽ 1 ന് ദുബൈയിലെ താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുകയായിരുന്നു ജിതേന്ദ്രൻ നീണ്ട വർഷക്കാലം പ്രവാസിയായി യു.എ.ഇ യിൽ സ്വന്തമായി മെയിന്റനൻസ് സ്ഥാപനം നടത്തിവരികയായിരുന്നു.
ജിതേന്ദ്രന്റെ കുടുംബത്തെ സഹായിക്കാനായി പ്രോഗ്രസ്സീവ് പ്രവർത്തകർ സമാഹരിച്ച 10 ലക്ഷം രൂപ പ്രശസ്ത കവി റഫീഖ് അഹമ്മദ് ജിതേന്ദ്രന്റെ ഭാര്യ ഷീജയ്ക്ക് കൈമാറി.
ജിതേന്ദ്രന്റെ വസതിയിൽ നടന്ന ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ .സുശീലൻ, ചാവക്കാട് നഗരസഭ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എച്ച് സലാം, പ്രോഗ്രസ്സീവ് സെൻട്രൽ കൺവീനർ ശ്രീജിത്ത്, ചാവക്കാട് പ്രവാസി സഹകരണ ബാങ്ക് പ്രസിഡന്റ് റസാഖ്, പ്രോഗ്രസ്സീവ് ഗുരുവായൂർ നിയോജകമണ്ഡലം സെക്രട്ടറി സുവീഷ് ഏങ്ങണ്ടിയൂർ, ഷാർജ മാസ്സ് യൂണിറ്റ് സെക്രട്ടറി ബഷീർ, പ്രോഗ്രസ്സീവ് സി സി ട്രെഷർ അക്ബർഷാ കോട്ടപ്പുറം, പ്രോഗ്രസ്സിവ് എക്സിക്യുട്ടീവ് അംഗങ്ങൾ, തുടങ്ങിയവർ പങ്കെടുത്തു…

Vadasheri Footer