Above Pot

തൃശ്ശൂര്‍ ജില്ലയിൽ 414 പേര്‍ക്ക് കൂടി കോവിഡ് ,ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2258

First Paragraph  728-90

Second Paragraph (saravana bhavan

തൃശ്ശൂര്‍: ജില്ലയിൽ വെളളിയാഴ്ച്ച 414 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 207 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2258 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 71 പേര്‍ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,06,524 ആണ്. 1,03,575 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.


ജില്ലയിൽ വെളളിയാഴ്ച്ച സമ്പര്‍ക്കം വഴി 408 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 03 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 03 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരിൽ 60 വയസ്സിനുമുകളി 21 പുരുഷന്‍മാരും 32 സ്ത്രീകളും പത്ത് വയസ്സിനു താഴെ 08 ആണ്‍കുട്ടികളും 08 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവര്‍ -തൃശ്ശൂര്‍ ഗവ. മെഡിക്കൽ കോളേജിൽ – 138
വിവിധ കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിൽ – 138
സര്‍ക്കാര്‍ ആശുപത്രികളിൽ – 53
സ്വകാര്യ ആശുപത്രികളിൽ – 115

കൂടാതെ 1400 പേര്‍ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്.
406 പേര്‍ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 96 പേര്‍ ആശുപത്രിയിലും 310 പേര്‍ വീടുകളിലുമാണ്.
5693 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതി 3469 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 1928 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 296 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 11,98,778 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
391 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,66,931 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 18 പേര്‍ക്ക് സൈക്കോ സോഷ്യൽ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നൽകി.